തന്റെ ജീവിതത്തിലെ ആഗ്രഹങ്ങള്‍ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

ബോളിവുഡിന്റെ പ്രിയപ്പെട്ട നായിക പ്രിയങ്ക ചോപ്രയും നിക് ജോനസും തമ്മിലുള്ള വിവാഹശേഷം ഇരുവരുമൊത്തുള്ള ഓരോ ഫോട്ടോയും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോള്‍ താരം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് ആഗ്രഹങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഭര്‍ത്താവും ഹോളിവുഡ് ഗായകനുമായ നിക് ജോനസില്‍ ഒരു കുഞ്ഞ് വേണമെന്നതാണ് താരത്തിന്റെ ആഗ്രഹങ്ങളില്‍ ഒന്ന്.
സമയമാകുമ്പോള്‍ കുഞ്ഞ് എന്ന തന്റെ സ്വപ്നം നടക്കുമെന്ന് പറഞ്ഞ പ്രിയങ്ക അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാവുമെന്നും വ്യക്തമാക്കി. ലോസ് ഏഞ്ചല്‍സില്‍ സ്വന്തമായി ഒരു വീട് വേണമെന്നാണ് പ്രിയങ്കയുടെ രണ്ടാമത്തെ ആഗ്രഹം.
നിലവില്‍ മുംബൈയിലും ന്യൂയോര്‍ക്കിലും വീടുകളുള്ള പ്രിയങ്ക പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും താരം വ്യക്തമാക്കി.
https://www.facebook.com/Malayalivartha