ലാല്‍ ജോസിന്റെ മകളുടെ വിവാഹത്തിൽ തിളങ്ങി മീനൂട്ടി; വിവാഹ നിശ്ചയത്തിൽ താരമായി കാവ്യ!! ഏറ്റെടുത്ത് സോഷ്യൽമീഡിയ

മലയാളത്തിന്റെ പ്രിയസംവിധായകൻ ലാൽ ജോസിന്റെ മകൾ ഐറിന്‍ മേച്ചേരി വിവാഹിതയായി. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരന്‍. വിവാഹ സൽക്കാര ചടങ്ങിൽ മലയാള സിനിമയിലെയും മറ്റു രംഗങ്ങളിലെയും പ്രമുഖര്‍ പങ്കെടുത്തു. ദിലീപും മകൾ മീനാക്ഷിയും പള്ളിയിൽ വച്ചു നടന്ന ചടങ്ങിലും പിന്നീടുള്ള റിസപ്ഷനിലും പങ്കെടുത്തു. ഷാജി കൈലാസ്, ആനി, ചിപ്പി, രഞ്ജിത്ത്, നന്ദു, നെടുമുടി വേണു, മുരളി ഗോപി തുടങ്ങി നിരവധി പേർ റിസപ്ഷനിൽ എത്തി. ലാല്‍ ജോസിന്റെ മൂത്തമകള്‍ ഐറിന്റെ വിവാഹനിശ്ചയം മേയ് 26 നായിരുന്നു നടന്നത്. തിരുവനന്തപരും സ്വദേശി ജോഷ്വ മാത്യൂ ആണ് വരന്‍. വിവാഹനിശ്ചയം വമ്പന്‍ ആഡംബരത്തോടെയായിരുന്നു നടത്തിയത്. ഈ ചടങ്ങിലും ശേഷം നടത്തിയ വിരുന്ന് സത്കാരത്തിലും മലയാള സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍,കാവ്യ മാധവന്‍, ജയസൂര്യ, തുടങ്ങിയ പ്രമുഖ താരങ്ങളും സംവിധായകരും അണിയറ പ്രവര്‍ത്തകരുമെല്ലാം താരപുത്രിയെ അനുഗ്രഹിക്കാന്‍ എത്തിയിരുന്നു. അന്ന് ചടങ്ങിലെത്തിയ കാവ്യയെ ആണ് എല്ലാവരും ശ്രദ്ധിച്ചത്. ദിലീപുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു കാവ്യ മാധവന്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ദിലീപിനും കാവ്യയ്ക്കും ഒരു മകള്‍ പിറന്നിരുന്നു. ശേഷം കാവ്യയെ പുറത്തേക്ക് ഒന്നും കണ്ടിരുന്നില്ല.
എന്നാല്‍ ലാല്‍ ജോസിന്റെ മകളുടെ വിവാഹനിശ്ചയത്തിലാണ് ഒറ്റയ്ക്ക് വന്ന് കാവ്യ ആരാധകരെ ഞെട്ടിച്ചത്. ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ കാവ്യയെ നായികയായി അവതരിപ്പിച്ചത് ലാല്‍ ജോസ് ആയിരുന്നു. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. അതിന് ശേഷം മീശമാധവനിലൂടെയാണ് മൂവരും ഒന്നിച്ചത്. കരിയറിന്റെ തുടക്ക കാലം മുതലിങ്ങോട്ട് ദിലീപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ലാല്‍ ജോസ്. വിവാഹനിശ്ചയം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം കഴിഞ്ഞ ദിവസം ഐറിന്റെ വിവാഹം നടന്നു. ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍. കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.
അക്കൂട്ടത്തില്‍ ലാല്‍ ജോസിന്റെ അടുത്ത സ്‌നേഹിതനും സഹപ്രവര്‍ത്തകനുമായ ദിലീപും ഉണ്ടായിരുന്നു. വിവാഹത്തിന് മുന്നോടിയായി പള്ളിയിലെത്തിയ താരം ചടങ്ങുകളിലെല്ലാം പങ്കെടുത്ത് ഫോട്ടോ എടുത്തിട്ടാണ് മടങ്ങിയത്. ദിലീപിനൊപ്പം മകള്‍ മീനാക്ഷിയും വന്നിരുന്നു. ഏറെ കാലത്തിന് ശേഷമാണ് മീനൂട്ടിയെ ഒരു പൊതുപരിപാടിയില്‍ കാണുന്നത്. ഡോക്ടറാവാന്‍ പഠിക്കാന്‍ പോയതായിരുന്നു താരപുത്രി. പഠനത്തിനിടെ അധികം ലീവെടുത്ത് വരാറില്ലാത്തതാണ് മീനാക്ഷിയുടെ പുതിയ വിശേഷങ്ങളൊന്നും ആരും അറിയാത്തത്. ദിലീപ് ഫാന്‍സ് അസോസിയേഷനുകളില്‍ ഈ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും വിവാഹത്തിന് കാവ്യ മാധവന്‍ എത്തിയിരുന്നില്ല. മീനൂട്ടിയ്‌ക്കൊപ്പം കാവ്യ എവിടെ എന്നായിരുന്നു ആരാധകര്‍ അന്വേഷിച്ചത്.
https://www.facebook.com/Malayalivartha