നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി; ആശംസകളുമായി സിനിമയില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും ആരാധകരും

ചട്ടക്കാരി സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഏപ്രില്‍ മാസം നടത്തിയ ഹേമന്തിന്റെ വിവാഹനിശ്ചയം സിനിമാലോകത്ത് തരംഗമായിരുന്നു. വിവാഹനിശ്ചയം നടത്തി നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഹേമന്തും നീലിനയും വിവാഹിതരാവുന്നത്. വിവാഹത്തിന് പിന്നാലെ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിരുന്നു. താരദമ്പതികൾക്ക് ആശംസകളുമായി സിനിമയില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും ആരാധകരും എത്തി കൊണ്ടിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് വിവാഹ വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറലായത്.
https://www.facebook.com/Malayalivartha