ആ കാമുകന്‍ പ്രണവ് മോഹന്‍ലാലോ? ഞാന്‍ പ്രണയത്തിലാണ് വീട്ടുകാര്‍ക്ക് നന്നായി അറിയാവുന്ന ആളെയാണ് താന്‍ പ്രണയിക്കുന്നതെന്ന് കല്യാണി!! ആ കിംവദന്തി കോളിവുഡിലും... ഏറ്റെടുത്ത് ആരാധകർ

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തിലൂടെ തമിഴില്‍ എത്തിയ കല്യാണി ഒരു അഭിമുഖത്തിനിടയില്‍ താന്‍ പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്ക് നന്നായി അറിയാവുന്ന ആളെയാണ് താന്‍ പ്രണയിക്കുന്നതെന്നും പറഞ്ഞതിയിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഈ ക്ലൂ വച്ചാണ് ആ കാമുകന്‍ പ്രണവ് മോഹന്‍ലാല്‍ ആവാം എന്ന അനുമാനത്തില്‍ തമിഴ് പ്രേക്ഷകര്‍ ഇപ്പോഴെത്തിരിക്കുന്നത്. അങ്ങനെ ആ കിംവദന്തി തമിഴിലേക്ക് പടര്‍ന്നിരിയ്ക്കുകയാണ്. മലയാള ഫിലിം ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളാണ് മോഹന്‍ലാലും പ്രിയദര്‍ശനും. വര്‍ഷങ്ങളായുള്ള ഇവരുടെ സൗഹൃദം ഇരുവരുടെയും കുടുംബങ്ങളുമായിട്ടുമുണ്ട്. താരങ്ങളുടെ മക്കളായ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഏറെക്കുറേ ഒരേ സമയത്താണ് സിനിമയില്‍ തുടക്കം കുറിച്ചത്.
മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള സൗഹൃദം പോലെ തന്നെയായിരുന്നു പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും തമ്മില്‍. അതുകൊണ്ട് തന്നെ ഇവര്‍ ഒരുമിച്ചുള്ള ചില ഫോട്ടോകളുടെ അടിസ്ഥാനത്തില്‍ പ്രണവും കല്യാണിയും പ്രണയത്തിലാണെന്ന കിംവദന്തികള്‍ മലയാളത്തിലുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്ന് പറഞ്ഞ് കല്യാണി അത് നിഷേധിച്ചു.
https://www.facebook.com/Malayalivartha
























