2006 ല്‍ ആയിരുന്നു അനിതയുമായുള്ള വിവാഹം. പ്രണയം എന്നു പറയാന്‍ പറ്റില്ല... പരസ്പരം മനസ്സ് തുറന്ന് സംസാരിച്ച്, ഒരുമിച്ച് ജീവിക്കാം എന്നു തീരുമാനിച്ചു; വിവാഹജീവിതത്തെ കുറിച്ച് നടന്‍ മധു മേനോന്‍

'2006 ല്‍ ആയിരുന്നു അനിതയുമായുള്ള വിവാഹം. പ്രണയം എന്നു പറയാന്‍ പറ്റില്ല. പരസ്പരം മനസ്സ് തുറന്ന് സംസാരിച്ച്, ഒരുമിച്ച് ജീവിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് ഒരു മോള്‍. തനിമ എന്നാണ് പേര്. മോള്‍ ജനിച്ച ശേഷം അനിതയും ഞാനും കൂടി കുഞ്ഞിന്റെ അടുത്തു നിന്നു മാറി നില്‍ക്കാവുന്ന ഒരു സാഹചര്യമായിരുന്നില്ല. അതും ബ്രേക്ക് നീളാന്‍ കാരണമായി. മോള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു. അനിത ഇപ്പോള്‍ മലയാളത്തില്‍ 'സ്ത്രീപഥം' എന്ന സീരിയല്‍ ചെയ്യുന്നു. തമിഴില്‍ ചെയ്ത സീരിയലും ഹിറ്റായിരുന്നു.' മധു പങ്കുവച്ചു. നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളയ്ക്ക് വീണ്ടും അഭിനയ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുകയാണ് നടന്‍ മധു മേനോന്‍. 2002 മുതല്‍ 2016 വരെ 14 വര്‍ഷമാണ് സിനിമയില്‍ നിന്നും മധു മാറി നിന്നത്.
അമ്മ കാര്‍ത്തികയ്ക്ക് അസുഖം വന്നു കിടപ്പിലായപ്പോള്‍ പരിചരിക്കാന്‍ വേണ്ടിയാണ് താന്‍ ബ്രേക്ക് എടുത്തതെന്നു താരം പറയുന്നു. 2004 ജൂണില്‍ അമ്മ മരിച്ചു. പിന്നീട് നൃത്തത്തിലും മ്യൂസിക് ആല്‍ബങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച താരം 2016 ല്‍, 'തിലോത്തമ' എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തി. നടി അനിതയാണ് മധുവിന്റെ ഭാര്യ. വിവാഹ ജീവിതത്തെക്കുറിച്ച് താരം തുറന്നു പറയുന്നു.
https://www.facebook.com/Malayalivartha
























