Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിനാല് വര്‍ഷം എന്ത് കൊണ്ട് സിനിമയില്‍ നിന്നും മാറി നിൽക്കേണ്ടി വന്നു.. ഷക്കീല തരംഗം ആഞ്ഞടിച്ച സമയമായിരുന്നു... വിതരണക്കാരുടെ ചതി... അത് എന്നെ സങ്കടപ്പെടുത്തി. മലയാളത്തില്‍ സിനിമ ചെയ്യുന്നതിനോട് മടുപ്പും തോന്നി... സിനിമ ജീവിതത്തിൽ സംഭവിച്ചത് നടന്‍ മധു മേനോന്‍ പറയുന്നു...

16 OCTOBER 2019 12:29 PM IST
മലയാളി വാര്‍ത്ത

നടി അനിത നായരെയെയാണ് മധു വിവാഹം കഴിച്ചത്. 2006ലായിരുന്നു ഇരുവരുടെയും വിവാഹം. ഏഴാം ക്ളാസുകാരി തനിമയാണ് മകള്‍. അനിത ഇപ്പോള്‍ മലയാളത്തില്‍ 'സ്ത്രീപഥം' എന്ന സീരിയല്‍ ചെയ്യുന്നു. തമിഴില്‍ ചെയ്ത സീരിയലും ഹിറ്റായിരുന്നു.' മധു പങ്കുവച്ചു. നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളയ്ക്ക് വീണ്ടും അഭിനയ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുകയാണ് നടന്‍ മധു മേനോന്‍. 2002 മുതല്‍ 2016 വരെ 14 വര്‍ഷമാണ് സിനിമയില്‍ നിന്നും മധു മാറി നിന്നത്. ഒരു കാലത്ത് മലയാള സിനിമയിലും ടെലിവിഷന്‍ രംഗത്തും സജീവമായിരുന്ന നടനായിരുന്നു മധു മേനോന്‍. പതിനാല് വര്‍ഷം സിനിമയില്‍ നിന്നും മാറി നിന്ന മധു മേനോന്‍ 2016 ല്‍ തിലോത്തമ എന്ന സിനിമയിലൂടെ തിരിച്ച്‌ വരവ് നടത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും അഭിനയ രംഗത്ത് തന്നെ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇപ്പോഴിതാ സിനിമയിലെ ചതിക്കുഴികളില്‍ വീണ് പോയതിനെ കുറിച്ചും, പതിനാല് വര്‍ഷം എന്ത് കൊണ്ട് സിനിമയില്‍ നിന്നും മാറി നിന്നും എന്നതിന് കുറിച്ചും വെളിപ്പെടുത്തുകയാണ് താരം. 99ല്‍ ആണ് തിരുവനന്തപുരത്ത് താമസമാക്കിയത്. അതിനു ശേഷവും 'ദൈവത്തിന്റെ മക്കള്‍' എന്ന സീരിയല്‍, 'കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍' തുടങ്ങിയ സിനിമകള്‍ ഒക്കെ ചെയ്തു. ആ സമയത്താണ് ഞാന്‍ നായകനായ 'ഗന്ധര്‍വരാത്രി' എന്ന സിനിമ വന്നത്. അത് കരിയര്‍ മറ്റൊരു വഴിക്കാക്കി. മലയാളത്തിലെ ഒരു വലിയ സംവിധായകനായിരുന്നു അതിലെ നായകന്‍. ഒരു മുഖ്യധാരാ സിനിമയായി ഷൂട്ട് തുടങ്ങിയ 'ഗന്ധര്‍വരാത്രി' പക്ഷേ തിയേറ്ററിലെത്തിയത് 'എ പടം' എന്ന ലേബലിലാണ്.

ഷക്കീല തരംഗം ആഞ്ഞടിച്ച സമയമായിരുന്നു. വിതരണക്കാരുടെ ചതി. അത് എന്നെ സങ്കടപ്പെടുത്തി. മലയാളത്തില്‍ സിനിമ ചെയ്യുന്നതിനോട് മടുപ്പും തോന്നി. അതിലെ നായിക തെലുങ്കില്‍ നിന്നു വന്ന ഒരു കുട്ടിയായിരുന്നു. ചതിക്കപ്പെട്ടതോടെ അവളും കരിയര്‍ തകര്‍ന്നു തിരിച്ചു പോയി. ഞാന്‍ ഉള്‍പ്പെടുന്ന ഒരു മോശം സീന്‍ പോലും ആ സിനിമയില്‍ ഉണ്ടായിരുന്നില്ല. സിനിമ മൊത്തത്തിലും അത്ര പ്രശ്നമുണ്ടായിരുന്നില്ല. പക്ഷേ, ലേബല്‍ ഇതായിപ്പോയി. ആ കാലഘട്ടത്തില്‍ പലര്‍ക്കും ഈ അബദ്ധം പറ്റിയിട്ടുണ്ട്. സിനിമ റിലീസായപ്പോള്‍ അച്ഛനും അമ്മയും കൂടി എറണാകുളത്തെ ഒരു തിയറ്ററില്‍ സിനിമ കാണാന്‍ പോയി. പക്ഷേ, ഗെയിറ്റില്‍ സെക്യൂരിറ്റി അമ്മയെ തടഞ്ഞു, സ്ത്രീകളെ കയറ്റി വിടാന്‍ പറ്റില്ല എന്നു പറഞ്ഞു. അവര്‍ സിനിമ കാണണം എന്നു എനിക്കു നിര്‍ബന്ധമായിരുന്നു. ഈ കോലാഹലം ഉണ്ടായത്ര പ്രശ്നങ്ങളൊന്നു ആ സിനിമയില്‍ ഇല്ലെന്നും ഞാന്‍ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും അവര്‍ക്ക് ബോധ്യമാകണം എന്നു തോന്നി. അതിനു ശേഷം അത്തരം സിനിമകളിലേക്ക് ധാരാളം ഓഫറുകള്‍ വന്നെങ്കിലും ഒന്നും ചെയ്തില്ല. ആ സമയത്ത് തന്നെ ഷഡ്കാല ഗോവിന്ദ മാരാരുടെ ജീവചരിത്രം പറയുന്ന, ഞാന്‍ നായകനാകുന്ന 'സ്വരരാഗഗംഗ' എന്ന ചിത്രവും ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ സിനിമ റിലീയായില്ല. അത് റിലീസായെങ്കില്‍ കരിയര്‍ മറ്റൊന്നാകുമായിരുന്നു. ഒരു മാഗസീനിന് നല്‍കിയ അഭിമുഖത്തിലാണ് മധു മേനോന്‍ ഈ കാര്യത്തെ കുറിച്ച്‌ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (2 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (9 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (9 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (10 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (11 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (11 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (11 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (17 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (17 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (17 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (18 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (18 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (18 hours ago)

Malayali Vartha Recommends