Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഷെയ്ന്‍ നിഗം സ്ഥിരം ശല്യക്കാരനെന്ന് നിര്‍മ്മാതാക്കള്‍; പല സിനിമകളുടെയും ഷൂട്ടിംഗ് വേളകളില്‍ പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും, സിനിമയില്‍ കണ്ടിന്യൂറ്റിക്ക് തടസ്സമാകുന്ന തരത്തിലുള്ള ഹെയര്‍സ്റ്റൈലും താടി വളര്‍ത്തലും പതിവാക്കിയ ഷെയ്ൻ സിനിമയുടെ പ്രതിഫലത്തെ ചൊല്ലിയും തര്‍ക്കമുണ്ടാക്കാറുണ്ടെന്ന് വെളിപ്പെടുത്തൽ:- പറഞ്ഞുറപ്പിച്ച അഡ്വാന്‍സ് വാങ്ങി അഭിനയം തുടങ്ങിയിട്ട് പ്രതിഫലം കൂട്ടിച്ചോദിച്ച് തലവേദന സൃഷ്ടിക്കുന്ന നടീനടന്മാര്‍ക്കെതിരെ കടുത്ത നടപടികളിലേയ്ക്ക് കടക്കുമെന്ന് നിർമ്മാതാക്കൾ

17 OCTOBER 2019 12:42 PM IST
മലയാളി വാര്‍ത്ത

ഷെയ്ന്‍ നിഗം സ്ഥിരം ശല്യക്കാരനെന്ന് നിര്‍മ്മാതാക്കള്‍. പല സിനിമകളുടെയും ഷൂട്ടിംഗ് വേളകളില്‍ പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ടെന്നാണ് അവര്‍ പറയുന്നത്. സിനിമയില്‍ കണ്ടിന്യൂറ്റിക്ക് തടസ്സമാകുന്ന തരത്തിലുള്ള ഹെയര്‍സ്റ്റൈലും താടി വളര്‍ത്തലുമൊക്കെ പതിവാണ്. ഇതിനിടയില്‍ ഒരു സിനിമയുടെ പ്രതിഫലത്തെ ചൊല്ലിയും തര്‍ക്കമുണ്ടായി. ക്രിസ്റ്റി എന്ന നിര്‍മ്മാതാവിന്റെ പരാതി നിര്‍മ്മാതാക്കളുടെ സംഘടന ഇടപെട്ടാണ് പരിഹരിച്ചത്. സിനിമയ്ക്കു വേണ്ടി ഇരുപത്തിയഞ്ചു ലക്ഷം രൂപ പ്രതിഫലം പറഞ്ഞുറപ്പിച്ചു അഡ്വാന്‍സ് വാങ്ങി അഭിനയം തുടങ്ങുകയും പിന്നീട് ഇടയ്ക്ക് വച്ച് അറുപത് ലക്ഷം വേണമന്ന് ആവശ്യപ്പെടുകയുമായിരുന്നു. നടീനടന്മാര്‍ ഇങ്ങനെ തുടങ്ങിയാല്‍ തങ്ങള്‍ കടുത്ത നടപടികളിലേക്കു കടക്കും എന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്.

ഈ സംഭവത്തെക്കുറിച്ച് ഷെയിൻ പറയുന്നത് ഇങ്ങനെ "പനിയും വയറ്റിളക്കവും പിടിച്ചിരിക്കുകയായിരുന്നു, ഈ പടത്തിന്റെ ഷൂട്ട് ഇരുപത് ദിവസം കഴിഞ്ഞേ ഉണ്ടാവുകയുള്ളുവെന്ന് നിർമ്മാതാവ് അറിയിച്ചു. തുടർന്ന് അടുത്ത പടമായ കുര്‍ബാനിയുടെ സെറ്റിലേക്ക് പോവുകയായിരുന്നു. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് മാങ്കുളത്താണ് നടക്കുന്നത്. ഈ രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഞാന്‍ വരുന്നത്.വെയിലിനായി, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. എന്നാല്‍ കുര്‍ബാനി മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റി.

ഇതില്‍ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി, ഞാന്‍ വെയില്‍ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് എനിക്കെതിരെ വധ ഭീഷണി മുഴക്കുകയാണ്. തന്നോടും, കുര്‍ബാനിയുടെ നിര്‍മ്മാതാവിനോടും വളരെ മോശമായ ഭാഷയിലാണ് ജോബി പെരുമാറിയതെന്നും ഷെയ്ൻ വ്യക്തമാക്കുന്നു. നവംബര്‍ 15ന് ശേഷമാണ് വെയിലിന്‍റെ അടുത്ത ഷെഡ്യൂള്‍. അപ്പോഴത്തേക്കും മുടി വളരുമെന്നാണ് താൻ കരുതിയതെന്നും ഷെയ്ൻ പറയുന്നു.

സോഷ്യല്‍ മീഡിയയിലെ ലൈവ് വീഡിയോയ്ക്ക് പിന്നാലെ ഷെയ്ൻ താര സംഘടന അമ്മയ്ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് നിര്‍മ്മാതാവ് സംഭവത്തില്‍ വിശദീകരണവുമായി വരുന്നത്. ഷെയ്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറയുന്നത്. 4.82 കോടി മുടക്കി എടുക്കുന്ന ചിത്രമാണ് വെയില്‍. ഇതിന്‍റെ ബാക്കി ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണ്. ഇപ്പോള്‍ പ്രതിഫലം കൂട്ടിചോദിക്കുന്നു. 30 ലക്ഷം ഷെയ്ന്‍ നല്‍കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്. ഷെയ്ന്‍ കാരണം ചിത്രത്തിലെ നായികയുടെ പഠിപ്പ് മുടങ്ങിയെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി ജോര്‍ജ് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends