ഭര്‍ത്താവ് തനിയ്ക്ക് സാരി വാങ്ങി തരാറില്ലെന്ന് ഗായിക സുജാത... അതിനൊരു കാരണമുണ്ട്... സാരി വാങ്ങി നല്‍കാത്തതിന്റെ കാരണം വെളിപ്പെടുത്തി ഭര്‍ത്താവ് മോഹന്‍

ഒരു രസകരമായ സാരികഥ വെളിപ്പെടുത്തുകയാണ് പ്രിയഗായിക സുജാത. ഭര്‍ത്താവ് മോഹന്‍ പൊതുവെ തനിയ്ക്ക് സാരി വാങ്ങി തരാറില്ല എന്നായിരുന്നു പ്രിയ ഗായികയുടെ വെളിുപ്പെടുത്തല്‍. എന്നാല്‍ കല്യാണത്തിനു മുന്‍പേ സാരി വാങ്ങി തന്നിരുന്നു. എന്നാല്‍ വിവാഹ ശേഷം തനിയ്ക്ക് സാരി വാങ്ങി തന്നിട്ടില്ലെന്നും സുജാത പറഞ്ഞു. സുജാതയ്ക്ക് സാരി വാങ്ങി നല്‍കാത്തതിന്റെ കാരണം ഭര്‍ത്താവ് മോഹന്‍ തന്നെ വെളിപ്പെടുത്തിട്ടുണ്ട്. വളരെ രസകരമായിട്ടാണ് താരം ഇക്കാര്യം പറഞ്ഞത്. സുജുവിന് സാരി ഉടുക്കാന്‍ താല്‍പര്യമില്ല. അഥവ സാരി ഉടുത്താല്‍ ഏറ്റവും കൂടുതല്‍ പണി കിട്ടുന്നത് തനിയ്ക്കാണ്. വീട്ടില്‍ ഒരു യുദ്ധസമാനമായ അവസ്ഥയായിരിക്കും സംഭവിക്കുക- ഡോക്ടര്‍ മോഹന്‍ പറഞ്ഞു. സുജു സാരി ഉടുത്തു കഴിഞ്ഞാല്‍ തന്റെ രണ്ട് മൂന്ന് മണിക്കൂറാണ് അതിന്റെ പിന്നാലെ പോകുന്നത്. അവിടെ നോക്കൂ, ഇവിടെ നോക്കൂ, ഞൊറി പിടിച്ചു തരു, പിന്ന് കുത്തി തരൂ.. എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ആവശ്യപ്പെടും. പിന്നെ കുറെ നേരം അതിനു പിന്നാലെ നടക്കേണ്ടി വരും. അതുകൊണ്ട് തന്നെയാണ് സാരി വാങ്ങിക്കൊടുക്കാത്തതെന്നും ഡോ മോഹനന്‍ പറഞ്ഞു. ചുരിദാറോ വെസ്റ്റേണ്‍ ശൈലിയിലുളള വസ്ത്രമോ അതുമല്ലെങ്കില്‍ മിനിസ്കര്‍ട്ടോ ധരിക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. അതേ സമയം ഭര്‍ത്താവിന് ഷര്‍ട്ട് സെലക്‌ട് ചെയ്യുന്നത് ഇപ്പോഴും താന്‍ തന്നെയാണെന്നും സുജാത കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























