ഈ അടുത്ത കാലത്താണ് അഭിനേതാക്കള്‍ക്കിടയില്‍ പോലും ഞങ്ങള്‍ അമ്മയും മകളുമാണെന്ന് അറിഞ്ഞു തുടങ്ങിയത്... ഇതാണ് എന്റെ അമ്മ എന്നു പറഞ്ഞ്, ഫോട്ടോ കാണിക്കുമ്ബോള്‍ പലരും അതിശയിക്കുന്നത് കാണുമ്ബോള്‍ രസമാണ്; ഞാൻ ആ നടിയുടെ മകളാണെന്ന് പലർക്കും അറിയില്ല... മനസ് തുറന്ന് നടി ലക്ഷ്മി

അഭിനയം ജീവിതമാക്കിയ കുടുംബത്തിലാണ് ജനിച്ചത്. അമ്മയും അച്ഛനും അഭിനേതാക്കള്‍. ഞങ്ങള്‍ നാല് മക്കളായിരുന്നു. മൂന്ന് ആണും ഒരു പെണ്ണും. എനിക്ക് മൂത്തത് രണ്ട് ചേച്ചിമാരും ഒരു അനിയനുമാണ്. എനിക്ക് പതിനേഴ് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ അര്‍ജുനന്റെ മരണം. നാലു വര്‍ഷത്തോളം കിടപ്പിലായിരുന്നു അച്ഛന്‍. അത് കുടുംബത്തെ ഉലച്ചു. പിന്നീട് ഞങ്ങള്‍ 4 മക്കളെ വളര്‍ത്താന്‍ അമ്മയ്ക്ക് വളരെയേറെ കഷ്ടപ്പെടേണ്ടി വന്നു. അങ്ങനെയാണ് ഞാന്‍ അഭിനയ രംഗത്തേക്ക് വന്നതും നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയതും. അമ്മയുടെ കഷ്ടപ്പാടുകള്‍ കണ്ട് ഞാന്‍ അമ്മയോട് അങ്ങോട്ട് പറയുകയായിരുന്നു, നാടകത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചു എന്ന്. ആദ്യം അമ്മ സമ്മതിച്ചില്ല.
ആ സമയത്ത് എനിക്ക് ജി.വി രാജ സ്പോര്‍ട്സ് സ്കൂളില്‍ സെലക്ഷന്‍ ലഭിച്ചിരുന്നു. സ്പോര്‍ട്സില്‍ തുടരാനാണ് അമ്മ ആവശ്യപ്പെട്ടത്. എന്നാല്‍ ഞാന്‍ വാശിപിടിച്ചപ്പോള്‍ സമ്മതിച്ചു. അങ്ങനെ പഠനവും സ്പോര്‍ട്സ് മോഹങ്ങളും ഉപേക്ഷിച്ച് നാടകത്തില്‍ സജീവമായി. ഇപ്പോള്‍ അഭിനയരംഗത്തെത്തിയിട്ട് 21 വര്‍ഷം. സീരിയലില്‍ വന്നിട്ട് 15 വര്‍ഷം. ഇതിനകം 85 സീരിയലികളില്‍ അഭിനയിച്ചു. ഇപ്പോള്‍ സീരിയലുകള്‍ ഇല്ല. ഞാന്‍ വേണ്ട എന്നു വച്ചതല്ല. ആരും വിളിക്കുന്നില്ല. എന്താണ് കാരണം എന്നറിയില്ല.' 'പലര്‍ക്കും അറിയില്ല, ഞാന്‍ സേതുലക്ഷ്മി അമ്മയുടെ മകളാണെന്ന്. ഈ അടുത്ത കാലത്താണ് അഭിനേതാക്കള്‍ക്കിടയില്‍ പോലും ഞങ്ങള്‍ അമ്മയും മകളുമാണെന്ന് അറിഞ്ഞു തുടങ്ങിയത്. ഇതാണ് എന്റെ അമ്മ എന്നു പറഞ്ഞ്, ഫോട്ടോ കാണിക്കുമ്ബോള്‍ പലരും അതിശയിക്കുന്നത് കാണുമ്ബോള്‍ രസമാണ്.' 85 സീരിയലുകളില്‍ അഭിനയിച്ച ലക്ഷ്മിയ്ക്ക് ഇപ്പോള്‍ അവസരങ്ങള്‍ക്കായി ആരും വിളിക്കാറില്ലെന്ന പരാതിയുമുണ്ട്. ഭാഗ്യ ദേവത എന്ന ചിത്രത്തില്‍ ഇന്നസെന്റിന്റെ ഭാര്യാ വേഷത്തില്‍ എത്തിയ നടി ലക്ഷ്മി മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയാണ്.
https://www.facebook.com/Malayalivartha


























