പാരീസില്‍ നിന്നും ചെന്നൈയിലേക്ക് ചില വലിയ കാര്യങ്ങള്‍ക്കായി പോകുന്നു!! തിരുപ്പതിയില്‍ ക്ഷേത്ര ദര്‍ശനം നടത്തി താര ജോഡികള്‍; വിവാഹം ഉടനെന്ന് ആരാധകർ

വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അടുപ്പത്തിലാവുന്നത്. ഇരുവരും ഒരുമിച്ചു അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇരുവരും തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്ര ദര്‍ശനം നടത്തുന്നതാണ് വീഡിയോ. ഇരുവരും തമ്മിലുളള വിവാഹം ഈ വര്‍ഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പാരീസില്‍ നിന്നും ചെന്നൈയിലേക്ക് ചില വലിയ കാര്യങ്ങള്‍ക്കായി പോകുന്നുവെന്ന് വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതോടെ ആരാധകര്‍ വിവാഹത്തെക്കുറിച്ച് ചര്‍ച്ച വീണ്ടും തുടങ്ങി.
https://www.facebook.com/Malayalivartha


























