സിദ്ധാര്‍ഥ് ശുക്ലയ്ക്ക് നേരെ ഗുരുതര ആരോപണവുമായി ബാലിക വധു പരമ്പരയിലെ നടി ശീതൾ

സല്‍മാന്റെ ബിഗ്ബോസ് ഹൗസ് അംഗമായ സിദ്ധാര്‍ഥ് ശുക്ലയ്ക്ക് നേരെ ഗുരുതര ആരോപണവുമായി ബാലിക വധു എന്ന പരമ്പരയിൽ കൂടെ അഭിനയിച്ച നടി ശീതൾ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളും, അശ്‌ളീല കമന്റുകളും ഇയാൾ ഉപയോഗിക്കാറുമുണ്ടായിരുന്നുവെന്നു നടി പറയുന്നു. മറ്റൊരാളോടും പറയാന്‍ കഴിയാത്ത രീതിയിലുള്ള കമന്റുകളാണ് ഇയാള്‍ പറയുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ പരിപാടിയുടെ സിദ്ധാര്‍ഥിന് നേരെ ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ക്ക് പരാതി കൊടുത്തിരുന്നു.
തൊട്ട് അടുത്ത ദിവസം ഇയാള്‍ തന്നോട് ബഹളം വയ്ക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുളള ആളാണ് ഇപ്പോള്‍ മറ്റുള്ളവരെ അസഭ്യം പറഞ്ഞ് 'മഹാനാ'വുന്നതെന്നും പറയുന്നു. മോശം രീതിയില്‍ സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ബിഗ് ബോസ് ഹൗസിലെ മറ്റ് സ്ത്രീകളും ഇയാളുടെ പെരുമാറ്റത്തിന് കുറിച്ച് പരാതി ഉയര്‍ത്താറുണ്ട്. പെട്ടെന്ന് ദേഷ്യം വരാറുള്ള പ്രകൃതക്കാരനാണ് ഇയാള്‍ എന്നാണ് പരാതി.
https://www.facebook.com/Malayalivartha


























