എന്നാലും ജീവിതത്തിലെ ഏറ്റവും രസകരമായ കാലം അതായിരുന്നു...

ബോളിവുഡിലെ മുന്‍നിരനായകന്‍മാരുടെ കൂട്ടത്തില്‍ ഇനി രാജ്കുമാര്‍ റാവും ഉണ്ട്. എന്നാല്‍ തന്റെ സിനിമയിലേക്കുള്ള ചുവടുവയ്പ്പ് അത്ര സുഖകരമായിരുന്നില്ല. ഒരു അഭിമുഖത്തില്‍ സംസാരിക്കവെ, കരിയറിലും ജീവിതത്തിലും നേരിട്ട വെല്ലുവിളികളെ കുറിച്ച് നടന്‍ മനസ്സു തുറന്നു. 'ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. പഠിക്കാന്‍ പോലും കാശില്ലാത്തതിനാല്‍, രണ്ട് വര്‍ഷം എന്റെ സ്‌കൂള്‍ ഫീസ് അടച്ചത് ഒരു അധ്യാപികയാണ്.
മുംബൈ സിറ്റിയിലേക്ക് വന്നപ്പോള്‍ അതിനെക്കാള്‍ കഷ്ടമായിരുന്നു. വെറും പതിനെട്ട് രൂപമാത്രം കയ്യിലുള്ള കാലവും ഉണ്ടായിരുന്നു. ഉണ്ണാനും ഉടുക്കാനും പോലും കാശില്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുവന്നത്. സുഹൃത്ത് വിനോദിനൊപ്പം ഓഡിഷനുകളില്‍ പങ്കെടുക്കാന്‍ പോകുമ്‌ബോള്‍ മാറ്റിയിടാന്‍ ഒരു നല്ല ടീ ഷര്‍ട്ട് പോലുമില്ലായിരുന്നു. അതായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും രസകരമായ കാലം എന്നു തോന്നുന്നു. സിനിമയില്‍ വന്നപ്പോഴും തിരസ്‌കരിക്കപ്പെട്ടു, പലര്‍ക്കും പകരക്കാരനായി അഭിനയിക്കേണ്ടി വന്നു, അഭിനയിച്ച ഭാഗങ്ങള്‍ വെട്ടിമാറ്റുമ്‌ബോള്‍ നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നു'. അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























