ജയന്‍ വീണ്ടും ആ സാഹസികത്തിന് മുതിര്‍ന്നില്ലായിരുന്നെങ്കിൽ ഇപ്പോഴും കാണുമായിരുന്നു... ജയന്റെ ഹെലികോപ്റ്റര്‍ അപകടമരണം സംഭവിക്കുന്നത് ചെന്നൈയിലെ 'റെഡ് ഹില്‍സ്' എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു; അന്ന് സംഭവിച്ചത്... മനസ് തുറന്ന് രാഘവന്‍

ജയനുമായുള്ള നിമിഷങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സിനിമ ഐവി ശശിയുടെ 'അങ്ങാടി'യാണ്. 'അങ്ങാടി' എന്ന ചിത്രത്തിലും സാഹസികമായ ഒരു രംഗമുണ്ടായിരുന്നു. ഒരു അങ്ങാടി മുഴുവന്‍ കത്തി നശിക്കുന്ന സീനില്‍ അന്ന് പലര്‍ക്കും പരിക്കേറ്റിരുന്നു. സഫാരി ടിവിയുടെ 'ചരിത്രം എന്നിലൂടെ' എന്ന പ്രോഗ്രമിലാണ് ജയന്റെ അപകടമരണത്തെക്കുറിച്ച് രാഘവന്‍ പങ്കുവെച്ചത്. കോളിളക്കം' എന്ന ചിത്രമാണ് ജയന്‍ എന്ന അതുല്യ കലാകാരനെ നമുക്ക് നഷ്ടപ്പെടുത്തിയത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ ജയന്‍ വിട പറയുമ്ബോള്‍ സൂപ്പര്‍ താര പദവിയില്‍ ജ്വലിച്ചു നില്‍ക്കുന്ന സമയമായിരുന്നു . ജയന്റെ മരണം നല്‍കിയ വേദനയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തും, പ്രശസ്ത നടനുമായ രാഘവന്‍ . ജയന്‍ സൂപ്പര്‍ താര ഇമേജില്‍ നിറഞ്ഞാടിയ 'അങ്ങാടി' എന്ന ചിത്രത്തെക്കുറിച്ചും രാഘവന്‍ മനസ്സ് തുറന്നു. ജയന്റെ ഹെലികോപ്റ്റര്‍ അപകടമരണം സംഭവിക്കുന്നത് ചെന്നൈയിലെ 'റെഡ് ഹില്‍സ്' എയര്‍പോര്‍ട്ടില്‍ 'കോളിളക്കം' എന്ന സിനിമ ചിത്രീകരിക്കുമ്ബോഴായിരുന്നു. സംവിധായകന് പൂര്‍ണ്ണ തൃപ്തി വന്ന ഷോട്ട് തനിക്ക് തൃപ്തിയായില്ല. എന്ന് പറഞ്ഞു ജയന്‍ വീണ്ടും സാഹസിക രംഗത്തിനു മുതിര്‍ന്നതാണ് അപകടമുണ്ടാകാന്‍ ഇടയാക്കിയത്. ജയന്റെ ഹെലികോപ്റ്റര്‍ അപകടമരണവുമായി ബന്ധപ്പെട്ടു പിന്നീട് പല കഥകളും പ്രചരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























