ഓ ദൈവമേ അവരെ കൊണ്ട് ഇനി ഒരിക്കലും അങ്ങനെ ചെയ്യിപ്പിക്കല്ലേ!! എന്നെ വിശ്വസിക്കു... അല്ലെങ്കില്‍ ഭാവിയില്‍ ദുഃഖിക്കേണ്ടി വരും; തുറന്ന് പറഞ്ഞ് വിന്‍സി അലേഷ്യസ്

ഫോട്ടോ എടുക്കുമ്ബോള്‍ എല്ലായിപ്പോഴും മുന്‍വരിയില്‍ ഒന്നാം സ്ഥാനത്ത് തന്നെ നില്‍ക്കണം. ക്യാമറയില്‍ തന്നെയായിരിക്കണം നമ്മുടെ നോട്ടം. ആ സമയത്ത് മറ്റുള്ള കുട്ടികള്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കാന്‍ പോവരുത് എന്നതാണ് വിന്‍സി പറയുന്ന ഒന്നാമത്തെ റൂള്‍. രണ്ടാമത്ത കാര്യം ഒരു കാരണവശാലും നമ്മുടെ അധ്യാപകരുടെ അടുത്ത് മേക്കപ്പ് ഇട്ട് തരാന്‍ പോയി നില്‍ക്കരുത്. എന്നെ വിശ്വസിക്കു. അല്ലെങ്കില്‍ ഭാവിയില്‍ ദുഃഖിക്കേണ്ടി വരുമെന്നും വിന്‍സി പറയുന്നു. ഒരിക്കലും അമ്മമാരെ കൊണ്ട് നിങ്ങളുടെ മുടിയില്‍ തൊടാന്‍ സമ്മതിക്കരുത്. കാരണം എണ്ണ തേച്ച് പിടിപ്പിച്ച് അമ്മമാര്‍ നിങ്ങളുടെ ചുരുണ്ട മുടി സ്‌ട്രൈയിറ്റ് ആക്കി കളയും. ഓ ദൈവമേ അവരെ കൊണ്ട് ഇനി ഒരിക്കലും അങ്ങനെ ചെയ്യിപ്പിക്കല്ലേ എന്നും വിന്‍സിയുടെ നിയമങ്ങളില്‍ പറയുന്നു. റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് വിന്‍സി അലോഷ്യസ്. ഇപ്പോഴിതാ സിനിമയില്‍ നായികയായി അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് വിന്‍സി. ഇതിനിടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിന്‍സി പങ്കുവെച്ച രസകരമായൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. താരത്തിന്റയെ കുട്ടിക്കാലത്തെ മൂന്ന് ചിത്രങ്ങളായിരുന്നു പോസ്റ്റ് ചെയ്തത്. അതിനൊപ്പം മൂന്ന് ഗോള്‍ഡന്‍ റൂള്‍സും നടി കുറിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























