അമ്മയുടെ മരണം വലിയ ഷോക്കായി... അമ്മ പോയതോടെ മോനും എനിക്കും ഒറ്റയ്ക്ക് തിരുവനന്തപുരത്ത് നില്‍ക്കുന്നതും വര്‍ക്ക് ചെയ്യുന്നതും ബുദ്ധിമുട്ടായി; ഒരു മാസം കഴിഞ്ഞു മടങ്ങാം എന്ന പ്ലാനിലാണ് നാട്ടില്‍ നിന്നു വന്നത്... പക്ഷേ, അദ്ദേഹത്തിന് ഇവിടെത്തന്നെ തുടരേണ്ടി വന്നു... മനസ് തുറന്ന് മലയാളത്തിന്റെ സ്വന്തം മാനസ പുത്രി

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു ശ്രീകല. 'എന്റെ മാനസപുത്രി' എന്ന പരമ്ബരയിലെ സോഫിയയായി മലയാളി മനസ്സുകളില്‍ ഇടം നേടിയ ഈ താരം ഒന്നോ രണ്ടോ സീരിയലുകളിൽ എത്തിയല്ലാതെ ഇപ്പോള്‍ അഭിനയത്തില്‍ വലിയ സജീവമല്ല. ശ്രീകല സ്വാമി അയ്യപ്പന്‍ എന്ന പരമ്ബരയില്‍ വേഷമിട്ടിരുന്നു. എന്നാല്‍ അതും ഉപേക്ഷിക്കേണ്ടി വന്നു. 'അമ്മ ഒപ്പമുള്ളത് വലിയ കരുത്തായിരുന്നു. നിഴലുപോലെ കൂടെയുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് ഇല്ലാതായപ്പോള്‍ ഒരു ഭാഗം തളര്‍ന്നതു പോലെ തോന്നി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം അമ്മയുടെ മരണമാണ്. അതോടെ, എന്റെ എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നിത്തുടങ്ങി. ആ വിഷമം കണ്ടിട്ടാണ് ഒപ്പം ചെല്ലാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചത്. ഇതിനിടെ തമിഴില്‍ നിന്നുള്‍പ്പടെ ധാരാളം അവസരങ്ങള്‍ വന്നു.
പക്ഷേ, മോനെ ആരെയും ഏല്‍പ്പിച്ച് പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അങ്ങനെ അതൊക്കെ വേണ്ടെന്നു വച്ചു. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും വലിയ പിന്തുണ നല്‍കാറുണ്ടെങ്കിലും അവരെക്കൊണ്ടു മാത്രം കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ പ്രയാസമായിരുന്നു. അങ്ങനെയാണ് കുറച്ചു കാലം മാറി നില്‍ക്കാം എന്നു തീരുമാനിച്ചത്. മോന്‍ കുറച്ചു കൂടി വലുതായ ശേഷം മടങ്ങി വരാം എന്നാണ് ഇപ്പോഴത്തെ പ്ലാന്‍. മോന് അവധിയുള്ള ദിവസങ്ങള്‍ അനുസരിച്ചാണ് 'സ്വാമി അയ്യപ്പന്‍' ചെയ്തത്. പക്ഷേ, അതും തുടരാന്‍ പറ്റിയില്ല.' ആറു മാസം മുന്‍പ് ഭര്‍ത്താവിന്റെ ജോലി സംബന്ധമായാണ് ഞങ്ങള്‍ ഇങ്ങോട്ട് മാറിയത്. ആദ്യം മാഞ്ചസ്റ്ററിലായിരുന്നു. ഒരു മാസം കഴിഞ്ഞു മടങ്ങാം എന്ന പ്ലാനിലാണ് നാട്ടില്‍ നിന്നു വന്നത്. പക്ഷേ, അദ്ദേഹത്തിന് ഇവിടെത്തന്നെ തുടരേണ്ടി വന്നു. ഇപ്പോള്‍ ഹോര്‍ഷാം എന്ന സ്ഥലത്താണ്. അഭിനയം തുടരണം എന്നു തന്നെയാണ് ആഗ്രഹം. ഞാനും മോനും കുറേക്കാലം നാട്ടില്‍ തന്നെയായിരുന്നു. അപ്പോള്‍ അഭിനയിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് എന്റെ അമ്മ മരിച്ചത്. അത് വലിയ ഷോക്കായി. അമ്മ പോയതോടെ മോനും എനിക്കും ഒറ്റയ്ക്ക് തിരുവനന്തപുരത്ത് നില്‍ക്കുന്നതും വര്‍ക്ക് ചെയ്യുന്നതും ബുദ്ധിമുട്ടായി. അങ്ങനെയാണ് ഇവിടേക്കു വരാന്‍ തീരുമാനിച്ചതും അഭിനയത്തില്‍ താല്‍ക്കാലിക അവധി എടുത്തതും''
https://www.facebook.com/Malayalivartha


























