2015ലായിരുന്നു വിവാഹം!! ഇരുവരും തമ്മില്‍ പതിന്നാല് വയസ്സിന്റെ വ്യത്യാസം... ജീവിതത്തിൽ ഉറക്കമില്ലാതിരുന്ന ആ രാത്രികളെ കുറിച്ച് ഷാഹിദ് കപൂറിന്റെ വെളിപ്പെടുത്തൽ

'ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ അതിജീവിക്കാന്‍ മിറ ഒരുപാട് സഹായിച്ചിട്ടുണ്ട്. അത്തരം സാഹചര്യങ്ങളെ അവള്‍ എങ്ങനെ നേരിട്ടു എന്നോര്‍ത്ത് ഇപ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. ജീവിതത്തെ വ്യത്യസ്തമായ രീതിയില്‍ ജീവിതത്തെ നോക്കിക്കാണാന്‍ സാധിക്കുന്നുണ്ട്. വ്യത്യസ്ത കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമുള്ള രണ്ട് വ്യക്തികളാണ് ഞങ്ങള്‍. അതില്‍ ഒരുപാട് സന്തോഷിക്കുന്ന വ്യക്തിയുമാണ് ഞാന്‍. ആദ്യ കുട്ടിയുണ്ടായ ശേഷം ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. കുട്ടികളുടെ എല്ലാ കാര്യങ്ങളും നന്നായി ചെയ്യാന്‍ ഞങ്ങള്‍ പഠിച്ചു. ' ഷാഹിദ് പങ്കുവച്ചു. ബോളിവുഡിലെ ചോക്കളേറ്റ് ഹീറോയാണ് ഷാഹിദ് കപൂര്‍. ഭാര്യ മിറ രജ്പുതുമായുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. രണ്ടുപേരുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായതിനാല്‍ ജീവിതത്തെയും വ്യത്യസ്ത രീതിയില്‍ കാണാന്‍ കഴിയുന്നുവെന്നും അനുഭവസമ്ബത്ത് കൂടുതലാണെന്ന കാര്യം പറയുന്നത് മിറക്ക് ഇഷ്ടമല്ലെന്നും ഒരഭിമുഖത്തില്‍ ഷാഹിദ് പറഞ്ഞു. 2015ലായിരുന്നു ഷാഹിദിന്റെയും മിറയുടെയും വിവാഹം. ഇരുവരും തമ്മില്‍ പതിന്നാല് വയസ്സിന്റെ വ്യത്യാസമുണ്ട്. ഭാര്യയെക്കുറിച്ച് താരം നടത്തിയ തുറന്നു പറച്ചില്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
https://www.facebook.com/Malayalivartha


























