ശ്രീകുമാര്‍ മേനോന്‍ വമ്പൻ ഫ്രോഡാണെന്ന് പി സി.. ദിലീപിന്റെ കുടുംബം തകരാനുള്ള പ്രധാന കാരണം ശ്രീകുമാർ തന്നെ; കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ശ്രീകുമാര്‍ മേനോന്‍റെ പങ്ക് അന്വേഷിക്കണമെന്ന് പി സി ജോര്‍ജ്

ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമം നടത്തുമെന്ന് ആരോപിച്ച് നടി മഞ്ജു വാര്യര്‍ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് പി സി ജോര്‍ജിന്‍റെ വിമര്‍ശനം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ശ്രീകുമാര്‍ മേനോന്‍റെ പങ്ക് അന്വേഷിക്കണമെന്നും നടന്‍ ദിലീപിന്റെ കുടുംബം തകരാനുള്ള പ്രധാന കാരണം ശ്രീകുമാറാണെന്നും പി സി ജോര്‍ജ് നേരത്തെയും ആരോപിച്ചിരുന്നു. ആട്, മാഞ്ചിയം കേസുകളില്‍ പങ്കുള്ളയാളാണ് ശ്രീകുമാറെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നത് വലിയ വിവാദമായി. ശ്രീകുമാര്‍ മേനോന്‍ വമ്ബന്‍ ഫ്രോഡാണെന്നാണ് ജോര്‍ജിന്റെ പരാമര്‍ശം. അയാളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
https://www.facebook.com/Malayalivartha


























