വലിയ മനസ്സുകള്‍ ഒരുപോലെ ചിന്തിക്കും...കോപ്പിയടി വിവാദത്തെ തന്ത്രപരമായി നേരിട്ട് താരം

ബോളിവുഡ് നടി കത്രീന കൈഫ് അവതരിപ്പിച്ചിരിക്കുന്ന കെയ് എന്ന പുതിയ ബ്യൂട്ടി ബ്രാന്‍ഡ് ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ഈ മാസം 16ാം തിയതിയാണ് തന്റെ പുതിയ സംരംഭത്തെക്കുറിച്ചുള്ള വാര്‍ത്ത കത്രീന ആരാധകരുമായി പങ്കുവച്ചത്. രണ്ട് വര്‍ഷത്തെ തന്റെ സ്വപ്‌നമാണ് കെയ് എന്നുപറഞ്ഞ് ഒരുപാട് സന്തോത്തോടെയാണ് താരം ആരാധകരെ ബ്രാന്‍ഡിനെക്കുറിച്ച് അറിയിച്ചത്. ഇതിനൊപ്പം പങ്കുവച്ച പരസ്യമാണ് ഇപ്പോള്‍ വിവാദമായത്. ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളും സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയും അടക്കമുള്ള പ്രമുഖര്‍ അണിനിരന്ന പരസ്യമാണ് കെയ് എന്ന ബ്രാന്‍ഡിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചത്. എന്നാല്‍ ബ്രാന്‍ഡ് തുടങ്ങുന്നതിനെക്കുറിച്ച് അറിയിച്ചുകൊണ്ട് കത്രീന പങ്കുവച്ച ആദ്യ ഫോട്ടോ ആഡ് ആണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ നേരിടുന്നത്.
ഹോളിവുഡ് നടിയും മോഡലുമായ കിം കര്‍ദാഷിന്റെ ക്യാംപെയിന്‍ കോപ്പിയടിച്ചാണ് കത്രീന ബ്രാന്‍ഡിന് പരസ്യമൊരുക്കിയത് എന്നാണ് വിമര്‍ശനം. രണ്ടു പരസ്യങ്ങളും പൂര്‍ണ്ണമായും ഒരുപോലുള്ളവയാണെന്നും കത്രീന ഇത് കോപ്പിയടിച്ചെന്നുമാണ് ആരോപണമുയരുന്നത്. എന്നാല്‍ ഈ വിമര്‍ശനത്തോട് പ്രതികരിച്ച താരം കോപ്പിയടി ആരോപണത്തെ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. പകരം വളരെ തന്ത്രപരമായാണ് കത്രീന ഈ വിവാദത്തെ നേരിട്ടത്.'വലിയ മനസ്സുകള്‍ ഒരുപോലെ ചിന്തിക്കും, എന്ന് മാത്രമേ എനിക്ക് പറയാനൊള്ളു', എന്നായിരുന്നു വിമര്‍ശനങ്ങള്‍ക്കുള്ള കത്രീനയുടെ മറുപടി.

https://www.facebook.com/Malayalivartha


























