നിങ്ങള്‍ മലയാളത്തില്‍ വലിയ സിനിമകളൊക്കെ ചെയ്തിട്ടും പാല മുന്‍സിപ്പാലിറ്റിക്ക് നിങ്ങള്‍ക്കൊരു സ്വീകരണം തരാന്‍ തയ്യാറായിട്ടില്ല... അത് കൊണ്ട് ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന് നിങ്ങള്‍ക്കൊരു സ്വീകരണം തരാന്‍ ആലോചിക്കുന്നു!! പക്ഷെ അവർക്കൊരു നിബന്ധനയുണ്ടായിരുന്നു!! അന്ന് സംഭവിച്ചത് തുറന്ന് പറഞ്ഞ് ഭദ്രന്‍

മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് ഭദ്രൻ. അയ്യർ ദ ഗ്രേറ്റ്, സ്ഫടികം എന്നീ സാമ്പത്തികവിജയം നേടിയ ചിത്രങ്ങൾ ഭദ്രൻ സംവിധാനം ചെയ്തവയാണ്. പാലായിലെ പല പ്രശസ്തരും എന്നോട് പറഞ്ഞിട്ടുണ്ട് നിങ്ങള്‍ മലയാളത്തില്‍ വലിയ സിനിമകളൊക്കെ ചെയ്തിട്ടും പാല മുന്‍സിപ്പാലിറ്റിക്ക് നിങ്ങള്‍ക്കൊരു സ്വീകരണം തരാന്‍ തയ്യാറായിട്ടില്ല. അത് കൊണ്ട് ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന് നിങ്ങള്‍ക്കൊരു സ്വീകരണം തരാന്‍ ആലോചിക്കുന്നു എന്ന്. പക്ഷെ ഒരു നിബന്ധനയുണ്ട്. നിങ്ങള്‍ മുന്‍കൈ എടുത്ത് മമ്മൂട്ടിയെയും, മോഹന്‍ലാലിനെയും കൂടി കൊണ്ട് വരണം ഇത് പറഞ്ഞു തീരും മുന്‍പ് ഞാന്‍ പറഞ്ഞു 'അങ്ങനെയൊരു സ്വീകരണം എനിക്ക് വേണ്ട'. ഞാന്‍ എന്തായാലും എന്റെ റിസ്കില്‍ അത് ചെയ്യില്ല നിങ്ങളാണ് അത് ചെയ്യേണ്ടത്. എന്നെ അനുമോദിക്കുന്ന ചടങ്ങില്‍ മോഹന്‍ലാലിനെ വിളിച്ചാല്‍ ഉറപ്പായും അദ്ദേഹം വരും. പക്ഷെ ഞാനല്ല അത് ചെയ്യേണ്ടത്. എനിക്ക് സ്വീകരണം തരുന്ന പാലാ മുന്‍സിപ്പാലിറ്റി ചെയ്യേണ്ട കാര്യമാണതെന്ന് ഞാന്‍ അവരെ അറിയിച്ചു. അവര്‍ മോഹന്‍ലാലിനോടും മമ്മൂട്ടിയോടും കാര്യം പറഞ്ഞാല്‍ അവര്‍ എത്തുമല്ലോ!. നിങ്ങളുടെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഈ സംവിധായകന് ഒരു സ്വീകരണം നല്‍കുന്നുണ്ട്. അതില്‍ നിങ്ങളുടെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നുവെന്നും, നിങ്ങള്‍ പറയുന്ന ഡേറ്റിനും സൗകര്യത്തിനും അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാം എന്നും അവരെ അറിയിച്ചാല്‍ എന്തായാലും വരില്ലേ? ലോകത്തു മറ്റു ഏതൊരു നടന്‍ വന്നില്ലെങ്കിലും മോഹന്‍ലാല്‍ വരും. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാല മുന്‍സിപ്പാലിറ്റി തനിക്ക് നല്‍കാനിരുന്ന സ്വീകരണത്തെക്കുറിച്ചും, അത് നിഷേധിക്കാനുണ്ടായ കാരണത്തെക്കുറിച്ചും ഭദ്രന്‍ തുറന്നു പറഞ്ഞത്.
https://www.facebook.com/Malayalivartha


























