എനിക്ക് ഇത് തമാശയല്ല'. അതിനാല്‍ ഞാന്‍ ഒരുപാട് മോശമായി ആ ഓഫീസില്‍ പെരുമാറി.. അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു; ഒരു ചെറിയ ജയിലായിരുന്നു. മനുഷ്യ വിസ്സര്‍ജ്ജ്യം എല്ലാം ഉണ്ടായിരുന്നു ശരിക്കും മോശമായിരുന്നു, ആ അവസ്ഥ' !! അന്ന് അനുഭവിച്ച അവസ്ഥയെ കുറിച്ച് ഷാരുഖ് ഖാന്‍

ഞാന്‍ സിനിമാ മേഖലയില്‍ എത്തുന്ന കാലം. എല്ലാ വാര്‍ത്തകളോടും ഞാന്‍ പ്രതികരിക്കാറുണ്ടായിരുന്നു. അന്ന് ഒരു സോഷ്യല്‍ മീഡിയയും ഉണ്ടായിരുന്നില്ല. മാഗസിനുകളായിരുന്നു പ്രധാനം. എനിക്ക് വളരെ ദേഷ്യം വന്നു, എഡിറ്ററുമായി വാക്ക് തര്‍ക്കമായി. ഇത് ഒരു തമാശയായി കാണാന്‍ അദ്ദേഹം പറഞ്ഞു. അതിനാല്‍ ഞാന്‍ പറഞ്ഞു, 'എനിക്ക് ഇത് തമാശയല്ല'. അതിനാല്‍ ഞാന്‍ ഒരുപാട് മോശമായി ആ ഓഫീസില്‍ പെരുമാറി.. അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.' ഷാരുഖ് പറഞ്ഞു. ഈ സംഭവത്തെ തുടര്‍ന്ന് താന്‍ അറസ്റ്റിലായി. അവര്‍ തന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചെറിയ ജയില്‍. സെല്‍ കണ്ടപ്പോള്‍ തന്നെ വിട്ടയക്കണമെന്ന് അദ്ദേഹം പോലീസുകാരോട് അഭ്യര്‍ത്ഥിച്ചു. ഒരു ചെറിയ ജയിലായിരുന്നു. മനുഷ്യ വിസ്സര്‍ജ്ജ്യം എല്ലാം ഉണ്ടായിരുന്നു ശരിക്കും മോശമായിരുന്നു, ആ അവസ്ഥ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാമ്യത്തിലിറങ്ങിയ ശേഷം പത്രാധിപരെ വിളിച്ച് താന്‍ ജയിലില്‍ കയറിയ കാര്യം പറഞ്ഞുവെന്നും ഷാരുഖ് പങ്കുവച്ചു. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ഷാരുഖ് ഖാന്‍. ആരാധകര്‍ ഏറെയുള്ള ഈ താരം അമേരിക്കന്‍ ഹോസ്റ്റ് ഡേവിഡ് ലെറ്റര്‍മാനുമൊത്തുള്ള ഷാരൂഖ് ഖാന്റെ പരിപാടി സോചിയ;ള്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. ഷോയില്‍ തന്റെ ജീവിതത്തെക്കുറിച്ച് രസകരമായ നിരവധി കാര്യങ്ങള്‍ താരം വെളിപ്പെടുത്തി. ആരാധകരെ ഞെട്ടിപ്പിച്ചു കൊണ്ട് താന്‍ ഒരുകാലത്ത് തന്നെ അറസ്റ്റിലായതായും ഏതാനും മണിക്കൂറുകള്‍ ജയിലില്‍ കഴിയേണ്ടിവന്നതായും വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം.
https://www.facebook.com/Malayalivartha

























