ഉടനെ താൻ വിവാഹിതയാവുമെന്ന് കാജൽ; ജീവിത പങ്കാളി ആരാണെന്നും താരം പങ്കുവെച്ചു; പ്രഭാസ് വിവാഹം കഴിക്കുന്നത് അനുഷ്‌കയെ അല്ല.... വിവാഹത്തിന് കാജല്‍ അഗര്‍വാളിന്റെ മറുപടി ഇങ്ങനെ

തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ സജീവമായ നടിയാണ് കാജൽ. തെലുങ്ക് ചലച്ചിത്രങ്ങളിലാണ് കൂടുതലായി അഭിനയിച്ചിട്ടുള്ളത്. എന്നാൽ മലയാളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. ഉടനെ താൻ വിവാഹിതയാവുമെന്ന് ടെലിവിഷൻ പരിപാടിയ്ക്കിടെ താരം വെളിപ്പെടുത്തി
തന്റെ ജീവിതപങ്കാളി യെ കുറിച്ചുള്ള സങ്കൽപ്പങ്ങളും താരം പങ്കുവെച്ചു. ഭര്‍ത്താവിനെക്കുറിച്ച് ഒരുപാട് സങ്കല്പങ്ങളുണ്ട്. സ്നേഹം, കരുതല്‍ എന്നിവയ്ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ളയാളായിരിക്കണം. ആത്മീയ കാര്യങ്ങളിൽ താത്പര്യമുള്ളയാളാണ് ഞാനെന്നും കാജൽ പറഞ്ഞു. സിനിമയില്‍ ആരെയാണ് വിവാഹം ചെയ്യാന്‍ താല്‍പര്യമെന്നായിരുന്നു അടുത്ത ചോദ്യം. കാജല്‍ പ്രഭാസിന്റെ പേര് പറഞ്ഞതോടെ കാണികളില്‍ ചിരിപടര്‍ത്തി. പ്രഭാസ്- അനുഷ്‌ക വിവാഹ ഗോസിപ്പുകളെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രഭാസും അനുഷ്‌കയും അടുത്ത സുഹൃത്തുക്കളാണെന്നാണ് താരത്തിന്റെ മറുപടി. അതോടൊപ്പം ഈ ഗോസിപ്പുകളെല്ലാം അവസാനിക്കുകയെന്ന് അറിഞ്ഞുകൂടായെന്നും കാജല്‍ കൂട്ടിച്ചേർത്തു
തെന്നിന്ത്യൻ താരങ്ങളായ പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്ന് ഒരുപാട് വാർത്തകൾ ഇതിനോടകം വന്നിരുന്നു. എന്നാൽ അതെല്ലാം നിഷേധിച്ച് താരങ്ങൾഎത്തിയിരുന്നു. ബാഹുബലി എന്ന ചിത്രത്തിന് ശേഷമായിരുന്നു ഈ ഗോസിപ്പുകൾ സ്ഥാനം പിടിച്ചത്. എന്നാൽ ആരാധകർ ഒന്നടങ്കം ആഗ്രഹിച്ചത് ഈ താരങ്ങളുടെ വിവാഹമാണ്.
https://www.facebook.com/Malayalivartha


























