സീരിയൽ നടി ജിസ്മി ജിസ് വിവാഹിതയായി; നവദമ്പതികൾക്ക് സർപ്രൈസുമായി മഞ്ഞില്‍ വിരിഞ്ഞപൂവ് പരമ്പരയിലെ താരങ്ങളും, അണിയറ പ്രവർത്തകരും

മഞ്ഞില്‍ വിരിഞ്ഞപൂവ് എന്ന പരമ്പരയിലൂടെ സുപരിചിതയായ നടി ജിസ്മി ജിസ് വിവാഹിതയായി. ക്യാമറമാനായ ഷിന്‍ജിനാണ് ജിസ്മിയുടെ കഴുത്തിൽ താലിചാർത്തിയത്. വിവാഹത്തിന് മുന്നോടിയായി ചിത്രീകരിച്ച സേവ് ദി ഡേറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ നവദമ്പതികൾക്ക് ആശംസയുമായി എത്തിയിരുന്നു.
നിലവിളക്ക്, ഭാഗ്യദേവത, സ്ത്രീധനം തുടങ്ങിയ സീരിയലുകളിലും ജിസ്മി അഭിനയിച്ചിരുന്നു. ബിജു മേനോന്‍ ചിത്രമായ പുത്രന്‍ എന്ന സിനിമയിലൂടെ ആറാം മാസത്തിലാണ് ആദ്യമായി ജിസ്മി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. വിവാഹ ശേഷവും അഭിനയം തുടരുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























