മോഹൻലാലിൻറെ കടുത്ത ആരാധിക; താരം അഭിനയിച്ച എല്ലാ സിനിമകളും കാണും; 100ാംപിറന്നാള്‍ ദിനത്തിൽ താര രാജാവിന്റെ അപ്രതീക്ഷിത പിറന്നാൾ സമ്മാനം; ആരാധികയുടെ പിറന്നാൾ ദിനത്തിൽ താരം നൽകിയ സമ്മാനം കണ്ട് ഞെട്ടി ബന്ധുക്കൾ

താരങ്ങൾക്ക് ഇടയിൽ പിറന്നാൾ ദിനത്തിൽ സമ്മാനം നൽകുന്നത് പൊതുവെ കാണാറുണ്ട്. എന്നാൽ തന്റെ ആരാധികയുടെ പിറന്നാൾ ദിനത്തിൽ സമ്മാനം നൽകിയിരിക്കുകയാണ് താരരാജാവ് മോഹൻലാൽ. 100ാം ജന്‍മദിനം ആഘോഷിക്കുന്ന മേരിയമ്മയ്ക്കാണ് പിറന്നാൾ സമ്മാനവുമായി മോഹൻലാൽ എത്തിയത്.
‘ബിഗ് ബ്രദറി’ന്റെ ലൊക്കേഷനില്‍ നിന്നാണ് മേരിയമ്മയുടെ മകനായ അഗസ്റ്റിന്റെ ഫോണിലേക്കാണ് താരം വിളിച്ച് പിറന്നാൾ ആശംസകൾ നേർന്നു. ഇതുപോലൊരു പിറന്നാള്‍ സമ്മാനം തനിക്ക് ആദ്യമായി കിട്ടുകയാണെന്ന് മേരിയമ്മ പറഞ്ഞു. നേരിട്ട് കാണാനുള്ള താല്പര്യം പ്രകടിപ്പിച്ചതോടെ കൊച്ചിയില്‍ എത്തുമ്പോള്‍ കാണാമെനന്നായിരുന്നു താരത്തിന്റെ മറുപടി. മോഹൻലാലിൻറെ കടുത്ത ആരാധികയെ ക്കുറിച്ച് മാധ്യമത്തിൽ ഒരു ലേഖനം വന്നിരുന്നു. ഈ ലേഖനത്തിലൂടെയാണ് ആരാധികയെക്കുറിച്ച് മോഹൻലാൽ അറിയുന്നത്. നൂറാം പിറന്നാൾ ആഘോഷിക്കുന്ന അമ്മയോട് ഈ ദിവസം സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹൻലാൽ അഭിനയിച്ച എല്ലാ സിനിമകളും കാണാറുണ്ടെന്നും ആറാം തമ്പുരാന്‍’ 15 തവണ കണ്ടിട്ടുണ്ടെന്നും മേരിയമ്മ പറയുന്നു.
https://www.facebook.com/Malayalivartha


























