സിനിമാലോകത്ത് താന്‍ നേരിട്ട വെല്ലുവിളിയെ കുറിച്ച് തുറന്ന് പറഞ്ഞ് തപ്‌സി പന്നു

സിനിമാ ലോകത്ത് മാറ്റിനിര്‍ത്താന്‍ പറ്റാത്ത നായികയായി മാറിയിരിക്കുകയാണ് തപ്‌സി പന്നു. താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ വളരെ ഏറെ ആരാധക പിന്തുണയാണ് ലഭിക്കുന്നതും.ചെറിയ വേഷങ്ങളിലൂടെ ആണ് താരം എത്തുന്നത്.താരത്തിന്റെ സ്വഭാവ സംവിശേഷതയും കഥാപാത്രങ്ങളുടെ വ്യത്യസ്തതയും തപ്‌സി എന്നും ബോളിവുഡിന്റെ മറ്റൊരു മുഖമാണ്. എന്നാല്‍ ഇപ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു കാലത്ത് തനിക്ക് തിരഞ്ഞെടുപ്പിനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും നായകന്മാര്‍ക്ക് ഇഷ്ടമല്ലാത്തതുകൊണ്ടു മാത്രം പല സിനിമകളില്‍ നിന്നും തന്നെ മാറ്റിയിട്ടുണ്ടെന്നും തപ്‌സി തുറന്നു പറയുന്നു.ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തപ്‌സി ഇക്കാര്യം വ്യക്തമാക്കിയത്.
മുന്‍പ് ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ എനിക്ക് നായകന്മാരുടെ കരുണ ആവശ്യമായിരുന്നു. അവര്‍ അംഗീകരിച്ചാലെ എന്നെ സിനിമയുടെ ഭാഗമാക്കൂ. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കൂടി ഭാഗമായ സിനിമകള്‍ ആദ്യം എത്തുന്നത് എന്റെ അടുത്തേക്കാണ്. പിന്നീട് മാത്രമാണ് മറ്റു കഥാപാത്രങ്ങളാകാനുള്ള അഭിനേതാക്കളെ കണ്ടെത്തുന്നത്. തപ്‌സി പറയുന്നു.നായകന്മാര്‍ അംഗീകരിക്കാത്തതുകൊണ്ടോ ജോലിയുമായി ബന്ധമില്ലാത്ത എന്തെങ്കിലും പ്രശ്‌നം കൊണ്ടോ എന്നെ സിനിമകളില്‍ നിന്നു മാറ്റിയിട്ടുണ്ട്. തപ്‌സി പറഞ്ഞു.

https://www.facebook.com/Malayalivartha


























