മരുമകളെ കുറിച്ച് മത്സരാത്ഥി പറഞ്ഞതിന് മറുപടി നല്‍കി ബിഗ് ബി

കോന്‍ ബനേഗാ കോര്‍പതിയിലൂടെയുള്ള തന്റെതായ അവതരണ ശൈലിയിലും ആരാധകരെ സ്വന്തമാക്കിരിക്കുകയയാണ് ബോളിവുഡിന്റെ ബിഗ് ബി. കോന്‍ ബനേഗാ കോര്‍പതിയില്‍ പങ്കെടുത്ത ഒരു മത്സരാത്ഥിയുടെ ചോദ്യവും അതിന് ബിഗ് ബി നല്‍കിയ ഉത്തരവുമാണ് വാര്‍ത്തകളില്‍ ശ്രദ്ധ നേടുന്നത്. മത്സരാത്ഥി ബിഗ് ബിയുടെ മരുമകളും നടിയുമായ ഐശ്വര്യ റായുടെ കണ്ണുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടിയാണ് വാര്‍ത്തകളില്‍ ഇടം നേടാന്‍ കാരണമായത്.
ഷാരൂഖാനും ഐശ്വര്യയും സഹോദരങ്ങളായി അഭിനയിച്ച ചിത്രത്തിന്റെ പേര് പറയാന്‍ ആവശ്യപ്പെട്ടപ്പോഴാണ് മത്സരാത്ഥി ഐശ്വര്യയുടെ കണ്ണുകളെ പുകഴ്ത്തിയത്. താന്‍ അവരുടെ വലിയ ആരാധികയാണെന്നും അവരുടെ കണ്ണുകളെ സ്‌നേഹിക്കുന്നുവെന്നും മത്സരാത്ഥി പറഞ്ഞു. ഇത് കേട്ടതോടെ ബിഗ് ബിയുടെ മറുപടിയും എത്തി. 'നിങ്ങള്‍ എന്റെ കണ്ണുകളെ അഭിനന്ദിക്കാത്തതില്‍ ഞാന്‍ നിരാശനാണ്, പക്ഷേ ഇത് ഞാന്‍ അവളെ അറിയിക്കും' എന്ന് അദ്ദേഹം പറഞ്ഞു.

https://www.facebook.com/Malayalivartha


























