എനിക്കൊരു ആദ്യ ഭാര്യ ഉണ്ട്; ഗാന ഗന്ധർവ്വൻ തുറന്ന് പറഞ്ഞപ്പോൾ സദസ്സ് ഞെട്ടി; ഭാര്യ ആരെന്ന് അറിഞ്ഞപ്പോൾ നിറഞ്ഞ കരഘോഷം

തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ഗാന ഗന്ധർവ്വൻ കെ ജെ യേശുദാസ്. ഇത് കേട്ട് ഞെട്ടിയവർക്ക് മുന്നിൽ തന്റെ ആദ്യ ഭാര്യയെ വെളിപ്പെടുത്തി.അതോടെ സദസ്സിൽ നിറഞ്ഞ കയ്യടി. സിംഗപ്പൂരില്‍ നടന്ന വോയ്സ് ഒഫ് ലജണ്ട് എന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹം തന്റെ ആദ്യ ഭാര്യയെക്കുറിച്ച് പറഞ്ഞത്. പ്രണയത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് പ്രതികരിക്കവെയാണ് അദ്ദേഹം മനസ് തുറന്നത്.
'എനിക്ക് രണ്ട് ഭാര്യമാരുണ്ട് അതറിയുമോ? മ്യൂസിക് ഈസ് മൈ ഫസ്റ്റ് വൈഫ്. അതില്‍ പ്രധാന കാര്യം രണ്ട് ഭാര്യമാരുണ്ടാകുമ്പോള്‍ തീര്‍ച്ചയായും കലഹങ്ങളുണ്ടാകും. അതിനാല്‍ ഒന്നില്‍ നിര്‍ത്തൂ'- അദ്ദേഹം പറഞ്ഞു. ഭാര്യ പ്രഭയും ഈ പരിപാടിയിൽ നടക്കവെ സദസ്സിൽ ഉണ്ടായിരുന്നു. മ്യൂസിക്കാണ് തന്റെ ആദ്യ ഭാര്യ എന്ന യേശുദാസ് പറഞ്ഞപ്പോൾ നിറഞ്ഞ കയ്യടിയോടെ സദസ്സ് അത് ഏറ്റെടുത്തു.
https://www.facebook.com/Malayalivartha


























