ദീപാവലി ദിനത്തിൽ ബച്ചന്റെ അതിഥികളായി ദുൽക്കറും അമാലും; മുംബൈയിലെ ജല്‍സയിലെ വീട്ടിൽ ബോളിവുഡ് താരങ്ങളോടൊപ്പം താരദമ്പതികളുടെ ദീപാവലി ആഘോഷം... ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അമിതാ ബച്ചന്റെ ദീപാവലി ആഘോഷത്തിൽ അതിഥികളായി ഇക്കുറി മലയാളത്തിൽ നിന്നും ദുൽക്കറും അമാലും. മുംബൈയിലെ ബച്ചന്റെ ജല്‍സയിലെ വീട്ടിൽ ബോളിവുഡ് താരങ്ങളോടൊപ്പം തിളങ്ങി താരദമ്പതികൾ. താരങ്ങളോടൊപ്പം ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങൾ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
രണ്ട് വർഷത്തിന് ശേഷമായിരുന്നു ബച്ചന്റെ കുടുംബത്തിൽ ഇത് പോലെയൊരു വലിയ ആഘോഷം നടത്തുന്നത്. ബോളിവുഡിലെ താരങ്ങൾ കുടുംബത്തോടൊപ്പം ആയിരുന്നു ആഘോഷത്തിൽ പങ്കെടുത്തത്. പാര്‍ട്ടിയില്‍ ഷാരൂഖ് ഖാന്‍, കജോള്‍, അക്ഷയ് കുമാര്‍, ഷാഹിദ് കപൂര്‍, കരീന കപൂര്‍, അനുഷ്‌ക, സാറാ അലി ഖാന്‍, കത്രീന കൈഫ്, ടൈഗര്‍ ഷ്രോഫ്, ശക്തി കപൂര്‍, രാജ് കുമാര്‍ റാവു, ബിപാഷ ബസു തുടങ്ങിയ താരങ്ങളും പങ്കെടുത്തു.
https://www.facebook.com/Malayalivartha


























