എനിക്ക് രണ്ട് ഭാര്യമാരുണ്ട്; വോയിസ് ഓഫ് ലജന്റ് പരിപാടിക്കിടെ അവതാരികയെ ഞെട്ടിച്ച് യേശുദാസിന്റെ മറുപടി...

സിംഗപ്പൂരില്‍ വെച്ച് നടന്ന വോയിസ് ഓഫ് ലജന്റ് എന്ന പരിപാടിയ്ക്കിടെ പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് യേശുദാസ്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നായിരുന്നു അവതാരികയുടെ ചോദ്യത്തിന് യേശുദാസ് നൽകിയ മറുപടി. ആദ്യം എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും രസകരമായ മറുപടി വന്നത് പിന്നാലെയാണ്. തന്റെ ആദ്യ ഭാര്യ സംഗീതമാണെന്നായിരുന്നു ഉത്തരം. ഗാനഗന്ധര്‍വ്വന്റെ രസകരമായ മറുപടിയ്ക്ക് നിറഞ്ഞ കൈയടികളായിരുന്നു ലഭിച്ചത്.
എനിക്ക് രണ്ട് ഭാര്യമാരുണ്ട്. അതറിയുമോ? മ്യൂസിക് ഈസ് മൈ ഫസ്റ്റ് വൈഫ്. അതില്‍ പ്രധാന കാര്യം രണ്ട് ഭാര്യമാരുണ്ടാകുമ്പോൾ തീര്‍ച്ചയായും കലഹങ്ങളുണ്ടാകും. അതിനാല്‍ ഒന്നില്‍ നിര്‍ത്തൂ എന്നും അദ്ദേഹം ചിരിച്ച് കൊണ്ട് പറയുന്നു. ഇനി തിരിഞ്ഞ് നോക്കാതെ അവതാരകയോട് പോയിക്കൊള്ളാൻ ആയിരുന്നു യേശുദാസ് പറഞ്ഞത്.
https://www.facebook.com/Malayalivartha


























