നിറവയറോടെ അമ്മയാകാന്‍ ഒരുങ്ങുന്ന പൂര്‍ണിമ ഇന്ദ്രജിത്ത്; പാത്തുവിന് ജന്മദിനാശംസകൾ നേർന്ന് സോഷ്യൽ മീഡിയ

സോഷ്യല്‍ മീഡിയയില്‍ തരംഗമായി നിറവയറോടെ അമ്മയാകാന്‍ ഒരുങ്ങുന്ന പൂര്‍ണിമ ഇന്ദ്രജിത്ത്. സംഭവം മറ്റൊന്നുമല്ല. പക്ഷേ ചിത്രം കുറച്ചു പഴയതാണ്. താരത്തിന്റെ മൂത്തമകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ പിറന്നാളാണ് ഇന്ന്. സാമൂഹ്യമാധ്യമങ്ങളിൽ പാത്തു എന്ന് വിളിക്കുന്ന പ്രാര്‍ഥനയ്ക്കുള്ള ആശാസ പ്രവാഹമാണ്. അതില്‍ ശ്രദ്ധേയം പൂര്‍ണിമയും പൃഥ്വിരാജും പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളോട് കൂടിയുള്ള പിറന്നാള്‍ സന്ദേശമായിരുന്നു.
സുകുമാരന്റെ കുടുംബം മുഴുവന്‍ കുഞ്ഞു താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കിലാണ്. പ്രാര്‍ഥന തന്റെ ഉദരത്തില്‍ വളരുന്ന കാലത്തെ ചിത്രത്തിനൊപ്പം 'നീയെന്നെ സുന്ദരിയാക്കി, ആദ്യത്തെ കണ്‍മണിയ്ക്ക് പിറന്നാള്‍ ആശംസകള്‍' എന്നുമായിരുന്നു പൂര്‍ണിമ കുറിച്ചത്.
പൂര്‍ണിമ പങ്കുവെച്ച ചിത്രത്തോളം തന്നെ ആരാധകര്‍ ഏറ്റെടുത്ത മറ്റൊരു ചിത്രം പൃഥ്വിരാജ് പങ്കുവെച്ചതായിരുന്നു. ഇന്ദ്രജിത്തിന്റെ സഹോദരനും പ്രാര്‍ഥനയുടെ കൊച്ചച്ചനുമായ പൃഥ്വിയും പാത്തുവിന് ആശംസകളുമായി എത്തിയിരിക്കുകയാണ്. പാത്തു ജനിച്ച ഉടനെയുള്ള ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചത്. കുഞ്ഞിന്റെ ഒപ്പം ചിരിച്ച് കൊണ്ട് കിടക്കുന്ന ചിത്രത്തിനൊപ്പം 'ഇതൊക്കെ കാണുമ്ബോള്‍ ലേബര്‍ റൂമില്‍ നിന്നും നിന്നെ പുറത്ത് കൊണ്ട് വന്നപ്പോള്‍ കണ്ടത് ഇന്നലെ കഴിഞ്ഞത് പോലെ തോന്നുകയാണെന്നും' പൃഥ്വിരാജ് കുറിച്ചു. പൃഥ്വിയുടെ പോസ്റ്റിന് താഴെ 'താങ്ക്യൂ കൊച്ചച്ച' എന്ന് പറഞ്ഞ് നന്ദി അറിയിച്ച് കൊണ്ട് പ്രാര്‍ഥനയും എത്തി.
https://www.facebook.com/Malayalivartha

























