ഇത് നമ്മുടെ സുരഭി തന്നെയാണോ; അതീവ സുന്ദരിയായി സുരഭി ലക്ഷ്മി, വൈറലായി ഫോട്ടോഷൂട്ട്

തന്റേതായ അഭിനയ ശൈലികൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സുരഭി ലക്ഷ്മി. എം 80 മൂസയിലെ പാത്തുമ്മ വേഷത്തിലൂടെയാണ് താരം ശ്രദ്ധേയമായത്. ദേശീയ പുരസ്കാരം നേടി താരം മലയാളികളുടെ അഭിമാനം വാനോളം ഉയർത്തി. അമ്മ വേഷത്തിലും താത്തയുടെ വേഷത്തിലുമൊക്കെ എത്തി പ്രേക്ഷകരുടെ മനസ് കവർന്ന സുരഭിയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് രംഗങ്ങൾ പ്രേക്ഷകരെ അമ്പരിപ്പിക്കുകയാണ്. സുരഭിലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സന്തോഷ് പണ്ഡിറ്റിന്റെ നാട്ടുകാരിയാണ് സുരഭി. സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്‌ണനും രാധയും എടുത്ത സമയത്ത് തന്നെയാണ് അദ്ദേഹം നായികയായി വിളിച്ചിരുന്നതെന്ന് കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സുരഭി വെളിപ്പെടുത്തിയിരുന്നു. അപ്പോള്‍ കാലടിയടില്‍ തന്റെ എക്‌സാം നടക്കുകയായിരുന്നതിനാലാണ് അതില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നതെന്നും താരം പറഞ്ഞിരുന്നു.
സുവർണ തിയേറ്റേഴ്സിന്റെ യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനു 2010 ലും കെ. വിനോദ്കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത ബോംബെ ടെയ്‌ലേഴ്‌സ് എന്ന നാടകത്തിലെ അഭിനയത്തിനു 2016 ലും സുരഭിക്ക് മികച്ച നടിക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു . അബുദാബി തിയേറ്റർ ഫെസ്റ്റിലും മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























