കാലിൽ പ്ലാസ്റ്ററിട്ട ചിത്രങ്ങൾ വൈറലായതോടെ അപകടമുണ്ടായത് എങ്ങനെയെന്ന് ആരാധകരോട് തുറന്നുപറഞ്ഞ് സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ്

കാലിലെ പരിക്കിനെക്കുറിച്ച് ആശങ്ക പങ്കുവച്ച ആരാധകരോട് അപകടമുണ്ടായത് എങ്ങനെയെന്ന് തുറന്നുപറഞ്ഞ് ഗായിക സയനോര. കാലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്ന ചിത്രങ്ങൾ കണ്ടതോടെയാണ് ആരാധകർ അപകട വിവരങ്ങൾ അന്വേഷിച്ചത്. ആരും പേടിക്കണ്ട എന്നും ചെറിയ ഒരു പൊട്ടൽ മാത്രമാണെന്നും പറഞ്ഞ സയനോര, ഭർത്താവിനും മകൾക്കുമൊപ്പം ഓടിക്കളിച്ചപ്പോഴാണ് കാലിന് പരുക്ക് പറ്റിയതെന്നും വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
സെനാന്റെ കൂടെ ഓടികളിക്കാൻ പോയതാ! ഓൾ എന്റെ ഖൽബല്ലേ! മൂപ്പർക്ക് എന്നെ കൊറേ മിസ് ചെയ്തോണ്ട് മൂപ്പരെ കൂടെ ഞാൻ ഓടിക്കളിച്ചതേനു! ചെറിയ പൊട്ടലാണ്. കൊറേ ചങ്കുകൾ കാണാൻ വന്നു. കൊറേ പേര് മെസേജ് അയക്കുന്നുണ്ട്. ടെൻഷൻ അവണ്ട ആരും. ഞാൻ ഇവിടെ ഓക്കെ ആണ്. നിങ്ങൾ ഓരോരുത്തരോടും സ്നേഹം തോന്നുന്നു. സന്തോഷായി.
https://www.facebook.com/Malayalivartha


























