കേറിവാടാ മക്കളേ കേറിവാ... ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍.. ലേശം ഉളുപ്പ്; പിഷാരടിയുടെയും സംഘത്തിന്റെയും മഹത് വചനങ്ങള്‍ കണ്ട് പകച്ച് സായിപ്പ്

വെള്ള കുപ്പായത്തില്‍ സിനിമാ ഡയലോഗ് എഴുതി സായിപ്പിനെ വെള്ളം കുടിപ്പിച്ച് രമേശ് പിഷാരടിയും സംഘവും. കുഞ്ചാക്കോ ബോബന്‍, പ്രിയ, ജോജു എന്നിവര്‍ അടങ്ങുന്ന അഞ്ചംഗ സംഘമാണ് സിനിമാ ഡയലോഗുകള്‍ അച്ചടിച്ച ടീഷര്‍ട്ടുമായി സായിപ്പിന്റെ മുന്നില്‍ നിന്നത്. പിഷാരടി തന്നെയാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. 'സായിപ്പിനോട് ഞാന്‍ പറഞ്ഞു എല്ലാം മഹത് വചനങ്ങള്‍ ആണെന്ന്,' എന്ന ക്യാപ്ഷനോടെയാണ് രമേഷ് പിഷാരടി ചിത്രം പങ്കുവച്ചിരിക്കുന്നത്.
വെക്കേഷന്‍ ആസ്വദിക്കാന്‍ ആംസ്റ്റര്‍ഡാമില്‍ എത്തിയതാണ് ഈ താര നിര. അതിനിടയിലാണ് ഈ സംഘം സായിപ്പിനിട്ട് പണി കൊടുത്തത്. അഭിനയത്തിന് അപ്പുറം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും ജോജുവും. സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും ഇടയ്ക്ക് മൂവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
https://www.facebook.com/Malayalivartha


























