വിവാഹം കഴിഞ്ഞെന്ന് കരുതി പേഴ്സണാലിറ്റി മാറ്റണമെന്നാണോ? തന്റെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി അർച്ചന കവി

വെബ്സീരിയസ് തുടങ്ങാൻ കാരണം ഭർത്താവ് അബീഷാണെന്ന് വ്യക്തമാക്കി നടി അർച്ചന കവി. വിവാഹത്തിന് മുമ്പ് എങ്ങനെയാണോ അങ്ങനെ തന്നെ ഞാൻ മുമ്പോട്ട് പോകണം എന്ന് ചിന്തിക്കുന്ന ലൈഫ് പാർട്ണറെയാണ് തനിക്ക് കിട്ടിയതെന്ന് അർച്ചന പറയുന്നു. വിവാഹം കഴിഞ്ഞെന്ന് കരുതി പേഴ്സണാലിറ്റിയോ രീതികളോ മാറാൻ പാടില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് അബീഷെന്നും അർച്ചന കൂട്ടിച്ചേർക്കുന്നു.
വിവാഹം കഴിഞ്ഞ് അഭിനയിക്കണോ വീട്ടിലിരിക്കണോ എന്നൊന്നും താൻ ചിന്തിച്ചിരുന്നില്ല. എങ്ങനെയായാലും അത് അംഗീകരിക്കാൻ തയാറായിരുന്നു. ഇപ്പോൾ ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകാൻ തനിക്ക് കഴിയുന്നുണ്ടെന്നും അർച്ചന അഭിമുഖത്തിൽ വ്യക്തമാക്കി. താൻ മാത്രമല്ല ഇന്നത്തെ തലമുറയിലെ പെൺകുട്ടികളാരും സ്വന്തം സ്വപ്നങ്ങൾ ഉപേക്ഷിച്ച് കുടുംബിനി ആയിരിക്കുമെന്ന് തനിക്കു തോന്നുന്നില്ലെന്നും അർച്ചന പറയുന്നു.
സാധാരണ ഭാര്യ ഇമേജിൽ ഒതുങ്ങിപ്പോയിരുന്നെങ്കിൽ തനിക്ക് ക്രിയേറ്റീവായി ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ക്രിയേറ്റീവായിട്ട് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള കോൺഫിഡൻസ് തനിക്ക് കിട്ടിയത് വിവാഹശേഷമാണ്. അത് പ്രേക്ഷകർക്ക് മനസിലായിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അർച്ചന പറയുന്നു. അർച്ചനയുടെ രണ്ടാമത്തെ വെബ്സീരീസാണ് മീനവിയൽ. തൂഫാൻ മെയിലായിരുന്നു അർച്ചനയുടെ ആദ്യത്തെ വെബ്സീരീസ്. അച്ഛനും മകളുമായിരുന്നു കഥാപാത്രങ്ങളെങ്കിൽ മീനവിയലിൽ സഹോദരിയും സഹോദരനും തമ്മിലുളള ബന്ധമാണ് പറയുന്നത്.
https://www.facebook.com/Malayalivartha


























