ദീപാവലി ആഘോഷത്തിനിടെ വസ്ത്രത്തിനു തീപിടിച്ച താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ദീപാവലി ആഘോഷത്തിനിടെ ഹിന്ദി സീരിയല്‍ താരം നിയ ശര്‍മയുടെ വസ്ത്രത്തിനു തീപിടിച്ചു. വസ്ത്രത്തിനു തീപിടിച്ചെന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കത്തികരിഞ്ഞ തന്റെ വസ്ത്രത്തിന്റെ ചിത്രവും നിയ പങ്കുവച്ചിട്ടുണ്ട്.
സില്‍വര്‍ നിറത്തിലുള്ള ലെഹങ്കയാണ് നിയ ദീപാവലി ആഘോഷത്തിനായി ധരിച്ചത്. വസ്ത്രത്തിനു നിരവധി മടക്കുകളുണ്ടായിരുന്നു. അതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് നിയ പറയുന്നു. ദീപാവലി ആഘോഷത്തിനായി കത്തിച്ചുവച്ച വിളക്കില്‍ നിന്നാണ് വസ്ത്രത്തിനു തീപിടിച്ചത്. ഏതോ ശക്തിയാണ് തന്നെ രക്ഷിച്ചതെന്ന് നിയ പറഞ്ഞു. ദീപാവലി ആഘോഷത്തിനിടെ താരം നൃത്തം ചെയ്യുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. വളരെ സുന്ദരിയായാണ് നിയ ശര്‍മയെ ചിത്രങ്ങളിലും വീഡിയോയിലും കാണപ്പെടുന്നത്.

https://www.facebook.com/Malayalivartha


























