ബ്യൂട്ടിപാര്‍ലറില്‍ പോകുന്നതിനായി കാറില്‍ നിന്നും ഇറങ്ങിയ നടിയുടെ മുന്നിലേയ്ക്ക് വിശന്നുവലഞ്ഞ കുട്ടിക്ക് ബിസ്ക്കറ്റ് നല്‍കി താരപുത്രി!! അമ്മ പൈസ ചോദിച്ചപ്പോള്‍ മടികൂടാതെ അതും നൽകി; ജാന്‍വിയെ അഭിനന്ദിച്ച് സോഷ്യൽമീഡിയ...

ഈ വീഡിയോ വൈറല്‍ ആയതോടെ നിരവധി ആളുകളാണ് ജാന്‍വിയെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ചത്. ഇങ്ങനെയുള്ളവരെ കണ്ടില്ലെന്നു നടിച്ച് പോകുന്ന താരങ്ങള്‍ക്കിടയില്‍ ജാന്‍വിയെ വ്യത്യസ്തമാക്കുന്നത് ഈ സ്നേഹം തന്നെയാണെന്ന് ആരാധകര്‍ കുറിക്കുന്നു. ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയായ ജാന്‍വി കപൂറാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ മനം കവര്‍ന്ന ഒരു വീഡിയോയിലൂടെ തരംഗമാകുന്നത്. ബ്യൂട്ടിപാര്‍ലറില്‍ പോകുന്നതിനായി കാറില്‍ നിന്നും ഇറങ്ങിയ നടിയുടെ മുന്നിലേയ്ക്ക് എത്തിയ കുട്ടി വിശക്കുന്നുണ്ടെന്ന് പറയുമ്ബോള്‍ പെട്ടന്നു തന്നെ തന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന ബിസ്ക്കറ്റ് പായ്ക്കറ്റ് നല്‍കുകയായിരുന്നു. ഇതുകൊടുത്ത ശേഷം മുന്നോട്ടുപോയ ജാന്‍വിയോട് കുട്ടിയുടെ അമ്മ പൈസ ചോദിച്ചപ്പോള്‍ ബ്യൂട്ടി സലൂണിലേയ്ക്ക് കയറിപ്പോയ താരം തിരികെയെത്തി കുട്ടിയുടെ കൈയ്യില്‍ പൈസ നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























