അന്ന് ആ വാർത്ത കണ്ട് ഞാൻ ഞെട്ടി!! ഭർത്താവിന്റെ ക്രൂരതയിൽ കഴിയുന്ന ചന്ദ്രയുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്; വ്യാജ വാർത്തകളെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ‘ചന്ദ്ര ലക്ഷ്മൺ

അടുത്തകാലത്ത് പ്രചരിച്ച, ചന്ദ്ര അമേരിക്കയില്‍ സ്ഥിരതമാസമായി, ഭർത്താവിന്റെ ക്രൂരതയിൽ കഴിയുന്ന ചന്ദ്രയുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ് തുടങ്ങിയ വ്യാജ വാർത്തകളെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അഭിമുഖത്തിൽ താരം മനസ്സ് തുറന്നു. ഇടയ്ക്ക് താൻ അക്കാര്യങ്ങളെ പറ്റി സംസാരിച്ചതോടെ ഇപ്പോൾ കഥകൾ ഒന്നും കേൾക്കാനില്ല എന്ന് ചന്ദ്ര വ്യക്തമാക്കുന്നു. ‘വിവാഹം കഴിക്കാൻ സമയം ആയി. നല്ലൊരു ബന്ധം വന്നാൽ വിവാഹിതയാകും. വിവാഹ പ്രായം 20 – 25 വയസ്സാണ് എന്ന് ചിന്തിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. വിവാഹ പ്രായം തീരുമാനിക്കുന്നത്, വിവാഹിതരാകാൻ പോകുന്നവർ തന്നെയാണ്. എന്നെ സ്നേഹിക്കുന്ന, എന്റെ കുടുംബത്തെ സ്നേഹിക്കുന, എന്റെ കരിയറിനെ ബഹുമാനിക്കുന്ന ഒരാളാകണം ജീവിതത്തിലേക്ക് വരുന്നത്’.– ചന്ദ്ര പറഞ്ഞു. ഒരുകാലത്ത് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും തിളങ്ങി നിന്ന് മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് ചന്ദ്ര ലക്ഷ്മൺ. തിരുവനന്തപുരം സ്വദേശിയായ ചന്ദ്ര കുറച്ചു കാലമായി അഭിനയ രംഗത്ത് സജീവമല്ലെങ്കിലും താരവുമായി ബന്ധപ്പെട്ട വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അച്ഛനമ്മമാർക്കൊപ്പം ചെന്നൈയിലാണ് താരം ഇപ്പോള്‍ താമസം. അവിടെ മ്യൂറൽ ഓറ എന്ന ഒരു സ്ഥാപനം നടത്തുകയാണ് അവർ. ഇപ്പോഴിതാ, ഒരു രണ്ടുവർഷം ഇടവേള എടുത്ത് മാറിനിന്നു എന്ന് മാത്രമേ ഉള്ളൂ എന്നും അഭിനയം വിട്ടിട്ടില്ല എന്നും നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ തിരിച്ചു വരും എന്നും ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha


























