ആദ്യം നിന്റെ മുഖം പോയി കണ്ണാടിയില്‍ നോക്കടാ... പട്ടി പോലും തിരിഞ്ഞ് നോക്കില്ല; മകളോടൊപ്പം ഉള്ള ചിത്രത്തിന് അശ്ലീല കമന്റ്; യുവാവിന് ചുട്ട മറുപടി കൊടുത്ത് ഖുശ്ബു

‘ആദ്യം നിന്റെ മുഖം പോയി കണ്ണാടിയില്‍ നോക്കടാ. പട്ടി പോലും തിരിഞ്ഞ് നോക്കില്ല’ എന്നാണ് ഖുശ്ബു പ്രതികരിച്ചത്. അഭിനയ ലോകത്തിനു പുറത്തുള്ള ജീവിതത്തിലെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നവരാണ് ഒട്ടുമിക്ക താരങ്ങളും. മുമ്പും സിനിമാ താരങ്ങള്‍ക്കെതിരെ ഇത്തരം അസഭ്യ കമന്റുകള്‍ ഉയര്‍ന്നിട്ടുണ്ട്. ദീപാവലി ദിവസം നടി ഖുശ്ബു പോസ്റ്റ് ചെയ്ത ചില ചിത്രങ്ങള്‍ക്ക് ചുവടെ അശ്ലീലഭാഷയില്‍ കമന്റിട്ടയാള്‍ക്ക് നടി നല്‍കിയ ചുട്ട മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുന്നത്. മകള്‍ അനന്ദിത സുന്ദറിനൊപ്പമുള്ള ചിത്രങ്ങളാണ് നടി ട്വീറ്റ് ചെയ്തത്.അതിനു ചുവടെ അശ്ലീലച്ചുവയോടെ ഒരാള്‍ കമന്റിട്ടു. കമന്റില്‍ ക്ഷുഭിതയായ ഖുശ്ബു അയാള്‍ക്കുള്ള ചുട്ട മറുപടി ട്വീറ്റിലൂടെ തന്നെ നല്‍കി. ട്വിറ്ററിലെ അശ്ലീല കമന്റും അയാളുടെ അക്കൗണ്ടും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഖുശ്ബുവിന്റെ മറുപടി ട്വീറ്റ് വൈറലായി കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























