കൂളസ്റ്റ് മുത്തശ്ശിയുടെ പിറന്നാള്‍ ഇന്ന്; അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിയുടെ പോസ്റ്റ്; അമ്മയ്ക്ക് ഒപ്പം നല്ലൊരു ചിത്രം പോസ്റ്റ് ചെയ്യാമായിരുന്നുവെന്ന് ഇഷ തല്‍വാര്‍... താരത്തിന് ചുട്ട മറുപടിയുമായി ആരാധകർ

അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേർന്നായിരുന്നു മക്കളും മരുമക്കളും ഇന്ന് എത്തിയത്. മല്ലിക സുകുമാരന്റെ പിറന്നാളായിരുന്നു ഇന്ന്. പിറന്നാള്‍ ആശംസയ്ക്കൊപ്പം രണ്ട് ചിത്രങ്ങളും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്.
എന്നാൽ ഇപ്പോൾ നടി ഇഷ തല്‍വാറിന്റെ കമന്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ അമ്മയ്‌ക്കൊപ്പമുള്ള മികച്ചൊരു ചിത്രം വേണമെന്നായിരുന്നു ഇഷ തല്‍വാര്‍ കുറിച്ചത്. താരത്തിന്റെ കമെന്റിന് ചുട്ട മറുപടിയുമായാണ് ആരാധകർ എത്തിയത് . മറുപടിയാകട്ടെ ഇങ്ങനെ; നല്ലത്, മോശം, മികച്ചത് എന്നതെല്ലാം താല്‍ക്കാലിക വിഭജനങ്ങള്‍ മാത്രമല്ലേ. അമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തിന് പ്രത്യേകിച്ചൊരു തരംതിരിവോ വിഭജനമോ ഒന്നുമില്ല. ഒറ്റ ഫ്രെയ്മിലുള്ള വികാരമാണ് അത്.’
മലയാള സിനിമ കുടുംബമാണ് നടി മല്ലിക സുകുമാരന്റേത്. സുകുമാരനില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ പേരക്കുട്ടികളില്‍ വരെ എത്തി നില്‍ക്കുകയാണ്. അമ്മയ്ക്ക് അച്ഛനും പിന്നാലെ സിനിമ മേഖലയില്‍ തങ്ങളുടേതായ ഇടം കണ്ടെത്താന്‍ മക്കള്‍ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും കഴിഞ്ഞിരുന്നു. മക്കള്‍ക്കൊപ്പം അമ്മയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മരുമക്കളും രംഗത്തെത്തിയിട്ടുണ്ട്. മൂത്ത മകള്‍ പ്രാര്‍ഥനയ്ക്കൊപ്പമുളള മല്ലിക യുടെ ചിത്രം പങ്കുവെച്ചു കെണ്ടാണ് പൂര്‍ണ്ണിമ പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്. കൂളസ്റ്റ് മുത്തശ്ശിയ്ക്ക് പിറന്നാള്‍ ആശംസകള്‍. ഞങ്ങളെല്ലാവരും സ്നേഹിക്കുന്നു എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മല്ലികയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുപ്രിയ പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്. പിറന്നാള്‍ ആശംസകള്‍ അമ്മ എന്നാണ് സുിപ്രിയ കുറിച്ചിരിക്കുന്നത്. .
https://www.facebook.com/Malayalivartha


























