Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടുംബത്തിലുള്ളവർ തന്നെ കാലുവാരി; കൂടെ നില്‍ക്കുന്നവര്‍ ഒറ്റപ്പെടുത്തുകയെന്നാല്‍ വലിയ പ്രയാസമാണ്... ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നവര്‍ ഒറ്റപ്പെടുത്തുന്നത് ഞങ്ങള്‍ രണ്ടു പേരും നേരിട്ടു! അറസ്റ്റിലായി വന്നതിന് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് തുറന്ന് ധന്യ മേരി വര്‍ഗീസ്

17 NOVEMBER 2019 12:12 PM IST
മലയാളി വാര്‍ത്ത

ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനില്‍ എത്തിയ താരമാണ് ധന്യ മേരി വര്‍ഗീസ്. ഇപ്പോഴിതാ ടെലിവിഷന്‍ പ്രേക്ഷകരുടെ സീതയാണ് താരം. തന്റെ ജീവിതത്തില്‍ നേരിട്ട പ്രശ്നങ്ങളെ കുറിച്ച്‌ മനസ് തുറക്കുകയാണ് ഇപ്പോൾ ധന്യ മേരി വര്‍ഗീസ്. നടന്‍ ജോണ്‍ ആണ് ധന്യയുടെ ഭര്‍ത്താവ്. 2012 ജനുവരിയിലായിരുന്നു താരത്തിന്റെ വിവാഹം. മകന്‍ ജൊഹാന്‍. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിലും സജീവമാണ് ധന്യ. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് ഒരു റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധന്യ അറസ്റ്റിലായിരുന്നു. ആ ഒരു ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും മിനിസ്‌ക്രീനിൽ എത്തുന്നത്. സീതകല്യാണത്തിന്റെ കഥ കേട്ടപ്പോള്‍ സീതയുടെ ജീവിതത്തിലെ ചില സംഭവങ്ങളുമായി എനിക്ക് സാമ്യത ഉണ്ടെന്ന് തോന്നി' അതുകൊണ്ടാണ് ആ സീരിയൽ അഭിനയിക്കാൻ കാരണമായതും. 'ആളുകളുടെ സമീപനം എങ്ങനെ എന്നു മനസിലാക്കിയാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്.

ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ് എന്റെത്. പണം എങ്ങനെ ലാഭിക്കാമെന്നും കൈകാര്യം ചെയ്യണമെന്നും അറിയാം. ഭര്‍ത്താവ് ജോണിന്റെ കുടുബം എന്റെ കുടുംബവുമായി യാതൊരു സാമ്യവുമുള്ളതല്ല. അവര്‍ക്ക് വലിയ ബിസിനസ് സാമ്രാജ്യം ഉണ്ടായിരുന്നു. ബിസിനസ്സിനെക്കുറിച്ച്‌ ഒന്നും അറിയില്ലെങ്കിലും ഞാനും അവരെ പിന്തുണച്ചു. ജോണിന്റെ മാതാപിതാക്കളെ അദ്ദേഹം നോക്കുന്നത് പോലെ ഞാനും നോക്കി. എന്നാല്‍ പിന്നീട് നേരിടേണ്ടി വന്ന കാര്യങ്ങള്‍ എന്നെ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിച്ചു, എല്ലാവരേയും സ്നേഹിച്ചാലും ആരെയും അന്ധമായി വിശ്വസിക്കരുതെന്ന് മനസ്സിലാക്കി. എന്നെപ്പോലെ, ജോണും അനുഭവങ്ങളില്‍ നിന്ന് പല പാഠങ്ങളും ഉള്‍ക്കൊണ്ടു. ഇപ്പോൾ ഒരു പുതിയ ധന്യയാണ് ഞാന്‍. അനുഭവങ്ങളില്‍ നിന്നു കുറേ കാര്യങ്ങള്‍ പഠിച്ചു. അനുഭവങ്ങളാണല്ലോ ഗുരു. പണ്ട് ഞാന്‍ പക്വത കുറഞ്ഞ ആളായിരുന്നു. സിനിമയില്‍ അഭിനയിക്കുമ്ബോഴും വിവാഹം കഴിഞ്ഞ കാലത്തും ഒക്കെ ഒരു കുട്ടിക്കളിയുണ്ടായിരുന്നു. ഒട്ടും സീരിയസായിരുന്നില്ല. എന്റെതായ തീരുമാനങ്ങള്‍ കുറവായിരുന്നു. പക്ഷേ, പ്രശ്നങ്ങള്‍ വന്നപ്പോള്‍ സ്വന്തമായ ഒരു സ്റ്റാന്‍ഡ് എല്ലാക്കാര്യത്തിലും വേണം എന്നു പഠിച്ചു. നോ പറയേണ്ടിടത്ത് നോ പറഞ്ഞേ പറ്റൂ എന്നും മനസ്സിലായി. നമ്മുടെ കാര്യം സുരക്ഷിതമാക്കേണ്ടത് പ്രധാനമാണെന്ന തിരിച്ചറിവുണ്ടായി. ആളുകളെ പൂര്‍ണമായും വിശ്വസിക്കരുത്. ഓരോരുത്തരെയും അറിഞ്ഞ് പെരുമാറാന്‍ പഠിപ്പിച്ചത് അനുഭവങ്ങളാണ്.

കാണുന്നതും ചിരിച്ചു കാണിക്കുന്നതും എല്ലാം ഒരേപോലെ ആയിരിക്കണം എന്നില്ല. പിന്നില്‍ അവരുടെതായ സ്വകാര്യമായ ലക്ഷ്യങ്ങള്‍ ഉണ്ടാകും. എനിക്കുണ്ടായ കേസ് പോലും അങ്ങനെയാണ്. ഞാന്‍ ആ കമ്ബനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ല. വന്നു പെട്ടു എന്നതാണ് സത്യം. അതില്‍ എന്റെ പേര് ഉപയോഗിക്കണം എന്ന് താല്‍പര്യമുള്ളവര്‍ ഉണ്ടായിരുന്നു. ഒരു പക്ഷേ, വീട്ടുകാര്‍ തന്നെ ആയിരിക്കാം. എനിക്ക് അങ്ങനെ ഫീല്‍ ചെയ്തു. അവരവരുടെ കുറ്റങ്ങള്‍ മറയ്ക്കാന്‍ വേണ്ടിയാകാം. എന്തെങ്കിലും വന്നാല്‍ എന്റെയും ഭര്‍ത്താവിന്റെയും പേരാകും അവരെ സുരക്ഷിതരാക്കുക എന്നു തോന്നിക്കാണും. നിരപരാധിയാണെന്ന് ഉറച്ച വിശ്വാസമുള്ളതു കൊണ്ട് നാളെ ഇത് തെളിയിക്കപ്പെടും, ഓവര്‍കം ചെയ്യാന്‍ പറ്റും എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. അതായിരുന്നു ധൈര്യം. ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. ഒരു പരിധി വരെ ആ വിശ്വസവും എന്നെ പിടിച്ചു നിര്‍ത്തി.

ആത്മഹത്യ ചെയ്യില്ല എന്നു തീരുമാനിച്ചിരുന്നു. കുടുംബത്തിന്റെ പിന്തുണ എടുത്തു പറയണം. കേസ് തുടങ്ങിയപ്പോള്‍ തന്നെ മോനെ എന്റെ വീട്ടില്‍ ഏല്‍പ്പിച്ചിരുന്നു. ജോണിന് വലിയ വിഷമമായിരുന്നു. തന്റെ ബിസിനസ് കാരണം എനിക്ക് ഈ പ്രശ്നം ഉണ്ടായല്ലോ എന്ന സങ്കടമായിരുന്നു. എന്റെ ഫാമിലിയും ആ സമയത്ത് വളരെയേറെ അപമാനിക്കപ്പെട്ടു. മാനസികമായി എല്ലാവരും തളര്‍ന്നു. ജോണും ആ സംഭവത്തിനു ശേഷം കുറേ മാറി. കൂടെ നില്‍ക്കുന്നവര്‍ ഒറ്റപ്പെടുത്തുകയെന്നാല്‍ വലിയ പ്രയാസമാണ്. ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നവര്‍ ഒറ്റപ്പെടുത്തുന്നത് ഞങ്ങള്‍ രണ്ടു പേരും നേരിട്ടു. ഇപ്പോള്‍ എന്തും നേരിടാം എന്ന മനക്കരുത്തുണ്ട്. ഭര്‍ത്താവും മോനുമടങ്ങുന്ന കുടുംബവും ജോലിയുമാണ് ഇപ്പോള്‍ എന്റെ ലോകം. എനിക്ക് ഇനി അതുമതി. ' ജീവിതത്തിലെ മോശം കാര്യങ്ങള്‍ ഇപ്പോള്‍ മറക്കാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (6 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (12 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (20 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (36 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (51 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends