വിവാഹം വേണ്ടെന്നുവച്ചതിന് കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയായ രഞ്ജിനി ഹരിദാസ് അടുത്തിടെ നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു. നാല്‍പതുകളിലും സിംഗിളായി തുടരുന്ന രഞ്ജിനി താന്‍ എന്തുകൊണ്ട് വിവാഹം ചെയ്യില്ലെന്ന കാരണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് രഞ്ജിനി മനസുതുറന്നത്.
'വിവാഹത്തോട് എനിക്കൊരിക്കലും താത്പര്യമുണ്ടായിട്ടില്ല. 20 വര്‍ഷമായി എന്നോട് തുടരെ തുടരെ ചോദിക്കുന്ന ചോദ്യമാണിത്. എനിക്ക് വിവാഹം ചെയ്യേണ്ട. നാളത്തെക്കാര്യത്തെക്കുറിച്ച് എനിക്കൊരു ഐഡിയയുമില്ല. ഇപ്പോള്‍ ഞാന്‍ സിംഗിളാണെന്നതില്‍ സന്തോഷിക്കുന്നു. വിവാഹം ചെയ്യണോയെന്ന് എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്.
ഇരുപതുകളില്‍ എന്റെ വിവാഹത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. വളരുന്ന കാലമായിരുന്നു അത്. ആളുകളെ പരിചയപ്പെടുന്നു, ഡേറ്റ് ചെയ്യുന്നു. വിവാഹത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാത്തതിന്റെ പ്രധാന ഘടകം ഞാനത് കണ്ട് വളര്‍ന്നിട്ടില്ല എന്നതുകൊണ്ടാണ്. ഞാന്‍ വളര്‍ന്ന കുടുംബസാഹചര്യം അങ്ങനെയായിരുന്നു. അമ്മ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സമവാക്യം കുട്ടിയായിരിക്കുമ്പോള്‍ എനിക്ക് മനസിലാക്കാന്‍ പറ്റിയിട്ടില്ല. എന്റെ ഏഴാം വയസിലാണ് അച്ഛന്‍ മരിച്ചത്. ഡേറ്റ് ചെയ്യുമ്പോഴേ നമുക്ക് ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാവുകയുള്ളൂ.
ബന്ധം അവസാനിപ്പിക്കുന്നത് തെറ്റായി കാണുന്നില്ല. എല്ലാം സഹിച്ച് ത്യജിച്ച് ജീവിക്കണമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. അതുകൊണ്ടാണ് ഞാന്‍ ബ്രേക്കപ്പുകള്‍ ചെയ്തത്. റിലേഷന്‍ഷിപ്പ് വിവാഹത്തിലെത്തണമെന്ന സങ്കല്‍പ്പമില്ല. എന്റെ അമ്മയൊരിക്കലും കല്യാണം കഴിക്കാന്‍ എന്നോട് പറഞ്ഞിട്ടില്ല. കാരണം അമ്മയ്ക്കുമെന്ന നന്നായി അറിയാം' രഞ്ജിനി ഹരിദാസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























