മിനി മോൾ ആള് ചില്ലറക്കാരിയല്ല, യാതൊരു ജാമ്യവുമില്ലാതെ 25000 രൂപവരെ സ്ത്രീകള്ക്ക് വായ്പ! വിശ്വാസ്യത ഉണ്ടാക്കിയെടുത്തശേഷം കോടികളുടെ തട്ടിപ്പ്.. പിന്നാലെ മിനിമോള്ക്ക് കിട്ടിയത് മുട്ടൻ പണി

യാതൊരു ജാമ്യവുമില്ലാതെ 25000 രൂപവരെ സ്ത്രീകള്ക്ക് വായ്പ നല്കിയാണ് ഇവര് ആളുകള്ക്കിടയില് വിശ്വാസ്യത ഉണ്ടാക്കി എടുക്കുന്നത്. അതിനുശേഷം പ്രമാണത്തിന്റെയും കരം തീര്ത്ത രസീതിന്റെയും പകര്പ്പ്, ചെക്ക് ലീഫ്, ആധാര് കോപ്പി തുടങ്ങിയവ നല്കിയാല് കുറഞ്ഞ പലിശയില് വിവിധ ദേശസാത്കൃത ബാങ്കുകളില് നിന്ന് ഒരു ലക്ഷം മുതല് 20 ലക്ഷം വരെ വായ്പ നല്കാമെന്ന് സ്ഥാപനത്തിലെ ജീവനക്കാര് ഇടപാടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് രേഖകളും പണവും വാങ്ങുന്നതെന്ന് പോലീസ് പറഞ്ഞു. വായ്പ എടുത്തു നല്കാമെന്ന് വിശ്വസിപ്പിച്ച് ഇടപാടുകാരില് നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില് പിടിയിലായ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മിനിമോളെ റിമാന്ഡു ചെയ്തു. പേയാട് ജംഗ്ഷനിലെ നന്ദനം ഗ്രൂപ്പ് എന്ന സ്ഥാപനത്തിനെതിരെ ഇരുപതോളം പേരാണ് വിളപ്പില് പോലീസ് സ്റ്റേഷനില് പരാതി നല്കിയത്. പരാതിക്കാരുടെ എണ്ണം ഇനിയും കൂടുമെന്ന് പോലീസ് പറഞ്ഞു. 10000 മുതല് ഒരു ലക്ഷം വരെ വായ്പ എടുത്തു നല്കുന്നതിന് ഇടപാടുകാരില് നിന്ന് മിനിമോള് കമ്മീഷന് കൈപ്പറ്റിയിട്ടുണ്ടെന്നും ബ്ലാങ്ക് ചെക്കുകള്, പ്രമാണത്തിന്റെ പകര്പ്പ് എന്നിവയും വാങ്ങിയിട്ടുണ്ടെന്ന് വിളപ്പില്ശാല സിഐ ബി.എസ്. സജിമോന്, എസ്ഐ ഷിബു എന്നിവര് പറഞ്ഞു.
https://www.facebook.com/Malayalivartha