Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...

ഇതുവരെ കൂടെനിൽക്കാൻ ഒരു കാരണമുണ്ടായിരുന്നു... താല്‍പര്യമില്ലെങ്കില്‍ അവള്‍ വേറെ ഏതെങ്കിലും സ്ഥലത്ത് പോയി താമസിക്കട്ടെ. എന്റെ കൂടെ താമസിക്കണ്ട; എനിക്ക് കുടുംബവും വീടും ഒക്കെയുണ്ട്... ആരോരുമില്ലാത്ത കുട്ടിയായതുകൊണ്ടാണ് ഞാന്‍ ഇതിനൊക്കെ നിന്നുകൊടുത്തത് തുറന്നടിച്ച് അനസ് സി.വി

05 DECEMBER 2019 08:49 AM IST
മലയാളി വാര്‍ത്ത

തനിക്ക് വധഭീഷണിയുണ്ടെന്ന് ട്രാന്‍സ്‍ജെന്‍ഡര്‍ നടി അഞ്ജലി അമീറിന്റയെ ആരോപണത്തില്‍ പ്രതികരണവുമായി സുഹൃത്ത് അനസ് സി.വി. ഒരുമിച്ച്‌ ജീവിക്കാന്‍ തയ്യാറല്ലെങ്കില്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാണെന്നും അഞ്ജലിയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് ഇതുവരെ കൂടെ നിന്നതെന്നും അനസ് പറഞ്ഞു. താല്‍പര്യമില്ലെങ്കില്‍ അവള്‍ വേറെ ഏതെങ്കിലും സ്ഥലത്ത് പോയി താമസിക്കട്ടെ. എന്റെ കൂടെ താമസിക്കണ്ട. എനിക്ക് കുടുംബവും വീടും ഒക്കെയുണ്ട്. ആരോരുമില്ലാത്ത കുട്ടിയായതുകൊണ്ടാണ് ഞാന്‍ ഇതിനൊക്കെ നിന്നുകൊടുത്തത്. അഞ്ജലിയെ സുഹൃത്തുക്കള്‍ വഴി തെറ്റിക്കുകയാണെന്നും അനസ് പറയുന്നു.ലിവിങ് ടുഗദര്‍ പങ്കാളിയില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് ഫേസ്‌ബുക്ക് ലൈവിലെത്തിയാണ് കഴിഞ്ഞ ദിവസം അഞ്ജലി വെളിപ്പെടുത്തൽ നടത്തിയത്. ബന്ധം പിരിഞ്ഞാല്‍ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നെന്നും ആത്മഹത്യയുടെ വക്കിലാണ് താനെന്നുമാണ് വീഡിയോയില്‍ അഞ്ജലി പറഞ്ഞത്. ഒരുമിച്ച്‌ ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും, ആസിഡ് ഒഴിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നതായി അഞ്ജലി പറയുന്നു. ആത്മഹത്യയുടെ വക്കിലാണ് താന്‍. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അഞ്ജലി പേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. ഫേസ്‌ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു അഞ്ജലിയുടെ പ്രതികരണം. ഒരാളെന്നെ വല്ലാതെ മനസികമായി ദ്രോഹിക്കുന്നു. എനിക്ക് ഒരുതരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയായിട്ട് പല സാഹചര്യങ്ങള്‍ കൊണ്ടും എനിക്ക് ലിവിങ് ടുഗതറില്‍ കഴിയേണ്ടി വന്നു. ആദ്യം അയാള്‍ എന്ന കബളിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇക്കാര്യം ഞാന്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പുറത്തു പറഞ്ഞിട്ടുണ്ട്.

എന്നാല്‍ അതിന് ശേഷവും അയാള്‍ക്കൊപ്പം പല സാഹചര്യങ്ങള്‍ കൊണ്ടും കഴിയേണ്ടി വന്നു. എന്നാലിപ്പോള്‍ അയാളുടെ കൂടെ ജീവിച്ചില്ലെങ്കില്‍ കൊന്നുകളയും, ആസിഡ് മുഖത്തൊഴിക്കും എന്നാണ് ഇപ്പോള്‍ പറയുന്നത്. അയാളുടെ കൂടെ ജീവിക്കാന്‍ എനിക്ക് ആഗ്രഹമില്ല. ലോകത്ത് ഒരാളെ വെറുക്കുന്നെങ്കില്‍ അത് അയാളെ മാത്രമാണ്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കമ്മിഷണര്‍ക്ക് പരാതി നല്‍കി. അഞ്ച് ലക്ഷത്തോളം രൂപ ഇയാള്‍ തനിക്ക് നല്‍കാനുണ്ട്. ഒരു വീട്ടിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. പക്ഷേ ഒട്ടും യോജിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കോളെജില്‍ രാവിലെ എന്നെ വിട്ടു കഴിഞ്ഞാല്‍ പിന്നെ അയാള്‍ കോളെജില്‍ കിടന്ന് തിരിയും. ഞാന്‍ എങ്ങോട്ടെങ്കിലും പോവുന്നുണ്ടോ എന്ന് നോക്കി. ഇയാള്‍ ജോലിക്കൊന്നും പോവുന്നില്ല.

ആത്മഹത്യയുടെ വക്കിലാണ് ഞാന്‍. മാനസീകമായും ശാരീരികമായും തളര്‍ന്ന് കഴിഞ്ഞു. എനിക്കെന്തെങ്കിലും പറ്റിയാല്‍ എനിക്ക് മറ്റൊരാളോടും പറയാനില്ല. അതിനാലാണ് ലൈവില്‍ വന്നത്. ഞങ്ങളെ പോലുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് കുടുംബത്തിന്റെ പിന്തുണയില്ല. അതുകൊണ്ടാണ് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ലൈവില്‍ വന്നു പറയേണ്ടി വരുന്നത്. അയാളുടെ വീട് കൊടുവള്ളിയിലാണ്. അനസ് വി സി എന്നാണ് അയാളുടെ പേര്. മുഹമ്മദ് വിസി എന്നാണ് അയാളുടെ പിതാവിന്റെ പേര്. കൊടുവള്ളി കിഴക്കോത്താണ് അവരുടെ വീട്. നിങ്ങള്‍ക്ക് മകനെ വളര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ കൊന്നു കളഞ്ഞേക്കെന്നും അഞ്ജലി അനസിന്റെ വീട്ടുകാരോട് ഫേസ്‌ബുക്ക് ലൈവില്‍ പറയുന്നു. ഈ വീഡിയോ വൈറലാകുകയാണ്. 'കുറച്ച്‌ നാള്‍ മുമ്ബ് ഞാനൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഒരാള്‍ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു, മാനസികമായും ശാരീരകമായും ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞിരുന്നു. എനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയുമായി പല സാഹചര്യങ്ങള്‍ കൊണ്ട് ലിവിങ് ടുഗദെറില്‍ ഏര്‍പ്പെടേണ്ടി വന്നിരുന്നു. എനിക്ക് ഒട്ടും താല്‍പര്യമില്ലാതെയാണ് ആ ബന്ധം കൊണ്ടുപോയത്. അയാള്‍ എന്നെ ചതിക്കാന്‍ പോയ സാഹചര്യത്തിലാണ് അങ്ങനെയൊരു പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഞാന്‍ ഈ ബന്ധത്തില്‍ നിന്നും വേര്‍പിരിഞ്ഞാല്‍ അയാള്‍ എന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.' 'ലോകത്ത് ഏറ്റവും വെറുക്കുന്നതും അയാളെയാണ്. പൊലീസില്‍ പരാതി കൊടുത്തു. ഇതുവരെ 4 ലക്ഷം രൂപ എനിക്ക് തരാനുണ്ട്. മാനസികമായി അടുപ്പമില്ലെങ്കില്‍ പോലും ഞങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നത്.

കോളജില്‍ എന്നെ കൊണ്ടാക്കാന്‍ അവിടെ വരുമായിരുന്നു. അവിടെ വന്നാല്‍ പോലും ഞാന്‍ എവിടെപ്പോകുവാണെന്ന് തിരഞ്ഞു നടക്കും. കഴിഞ്ഞ ഒന്നരവര്‍ഷമായി അയാള്‍ ഒരു ജോലിക്കുപോലും പോകുന്നില്ല. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാണ് അയാള്‍ക്ക്. സത്യത്തില്‍ ആത്മഹത്യയുടെ വക്കിലാണ് ഞാന്‍. ജീവിതം മതിയായി. വേറൊരു നിവര്‍ത്തി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ലൈവില്‍ വന്നത്.'അഞ്ജലി അമീര്‍ പറഞ്ഞു. താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും നടി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം...  (16 minutes ago)

പൊട്ടിക്കരഞ്ഞ് വൈഷ്ണയുടെ 'അമ്മ..രാഹുൽ പറഞ്ഞ COUNTDOWN-ൽ കത്തി സിപിഎം..! ഷാഫിയുടെ പെങ്ങൾ..! ഉഫ്...!  (18 minutes ago)

എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോ​ഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനുവാണ് പരാജയപ്പെട്ടത്  (30 minutes ago)

സ്വതന്ത്രസ്ഥാനാർത്ഥി പാറ്റൂർ രാധാകൃഷ്ണൻ വിജയിച്ചു...  (41 minutes ago)

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജിൽ മാക്കുറ്റി  (1 hour ago)

കേരള കോൺഗ്രസ് എം സ്ഥാനാർഥികളായ ദമ്പതികൾക്ക് വിജയം...  (1 hour ago)

LDF കോട്ട ഇടിച്ച് നിരത്തി വൈഷ്ണ തൂക്കി..! 'ഇറങ്ങി വാടാ' ഫുൾ ക്രെഡിറ്റ് സിപിഎം-ന് 363 വോട്ട് മുട്ടട കത്തിച്ച് ഈ പെണ്ണ്...!  (1 hour ago)

നാണംകെട്ട് പാക് പ്രധാനമന്ത്രി  (1 hour ago)

ആഘോഷം തുടങ്ങി രാഹുൽ..! പാലക്കാട് UDF പിടിക്കും..! ഫുൾ ക്രഡിറ്റും മാങ്കൂട്ടത്തിന് സതീശന് അറ്റാക്ക്..! സംഭവിക്കുന്നത്  (1 hour ago)

കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു  (1 hour ago)

പെരിങ്ങോട്ടുകുറിശ്ശിയിൽ മുൻ എംഎൽഎ എ വി ഗോപിനാഥ് പരാജയപ്പെട്ടു  (2 hours ago)

ആര്യ രാജേന്ദ്രനെ AKG സെന്ററിൽ നിന്ന് പുറത്താക്കി..!! തിരുവനന്തപുരം നഗരസഭയിൽ..! BJP ജയിച്ചു..? അടിച്ച് കയർ RESULT  (2 hours ago)

എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ  (2 hours ago)

ആഘോഷം തുടങ്ങി രാഹുൽ..! പാലക്കാട് ട്വിസ്റ്റ് ..! ഫുൾ ക്രഡിറ്റും മാങ്കൂട്ടത്തിന് സതീശന് അറ്റാക്ക്..! സംഭവിക്കുന്നത്  (2 hours ago)

വല്ലവന്റെയും കൂടെ പോയിട്ടല്ലേ പോയി ചാവട്ടെന്ന്...മരിച്ച അവളെ പ്രാകുന്നു..ട്വിസ്റ്റ് CCTV-യിൽ ചിത്രപ്രിയ അല്ല...നിലവിളിച്ച് ചേട്ടൻ..സത്യം ഇത്  (2 hours ago)

Malayali Vartha Recommends