അങ്ങനെ ഒരു കമന്റ് കേള്‍ക്കുന്നത് തനിക്കിഷ്ടമല്ലെന്ന് നമിത
ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള കമന്റ് ഏതാണെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നടി നമിത പ്രമോദ്. താന്‍ ഹോട്ടാണെന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കാന്‍ ഇഷ്ടമല്ലെന്ന് താരം പറയുന്നു. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. അവാര്‍ഡ് ദാന ചടങ്ങിലോ മറ്റ് ആരെങ്കിലും അങ്ങനെ വിശേഷിപ്പിച്ചാല്‍ ചിരിച്ച് നന്ദി പറയുമായിരിക്കും എന്നാല്‍ മനസില്‍ വലിയ സന്തോഷമൊന്നും തോന്നില്ലെന്നും താരം വ്യക്തമാക്കി. അല്‍മല്ലു ആണ് റിലീസ് ചെയ്ത നമിത പ്രമോദിന്റെ ചിത്രം. ബോബന് സാമുവല്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പ്രവാസിയായ മലയാളി പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് സിനിമയില്‍ നമിത അവതരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha