കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത കമന്റ് ഏതെന്ന അവതാരകന്റെ ചോദ്യത്തിന് നമിതയുടെ മറുപടി
നടി നമിത പ്രമോദുമായുള്ള ഒരു അഭിമുഖത്തിനിടെ അവതാരകന് ഒരു കുസൃതി ചോദ്യം ചോദിച്ചു. ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളതും എന്നാല്‍ കേള്‍ക്കാന്‍ താല്പര്യം ഇല്ലാത്തതുമായ കമന്റ് ഏതാണെന്നായിരുന്നു താരത്തിനോട് ചോദിച്ചത്. താന്‍ ഹോട്ടാണെന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കാന്‍ ഇഷ്ടമല്ലെന്ന് ആയിരുന്നു നമിതയുടെ മറുപടി.
ഒരു അവാര്‍ഡ് ദാന ചടങ്ങിലോ മറ്റ് ആരെങ്കിലും അങ്ങനെ വിശേഷിപ്പിച്ചാല്‍ ചിരിച്ച് നന്ദി പറയുമായിരിക്കും. എന്നാല്‍ മനസില്‍ വലിയ സന്തോഷമൊന്നും തോന്നില്ലെന്നും താരം വ്യക്തമാക്കി.
അല്‍മല്ലു ആണ് നമിത പ്രമോദിന്റേതായി അവസാനമായി റിലീസ് ചെയ്ത ചിത്രം. ബോബന് സാമുവല്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പ്രവാസിയായ മലയാളി പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് സിനിമയില്‍ നമിത അവതരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha