എണ്‍പതുകളിലെ കുട്ടിക്കാലത്തിന്റെ ഓര്‍മ്മചിത്രം പങ്കുവച്ച് കനിഹ
വിവാഹശേഷവും സിനിമയില്‍ സജീവമാണ് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ആരാധകരുള്ള നടി കനിഹ.
തന്റെ വിശേഷങ്ങള്‍ എപ്പോഴും കനിഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. മമ്മൂട്ടി നായകനായ മാമാങ്കത്തിലാണ് കനിഹ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കനിഹ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ തന്റെ കുട്ടിക്കാല ചിത്രങ്ങളാണ് കനിഹ പങ്കുവെച്ചത്. '' എണ്‍പതുകളില്‍ ജനിച്ചു വളര്‍ന്നത് വളരെ ആനന്ദകരമായിരുന്നു. കൈനിറയെ കളിപ്പാട്ടങ്ങള്‍, വീടിനു പുറത്തുള്ള കളിച്ച് തിമിര്ക്കല്...സാങ്കേതികത ജീവിതത്തെ നിയന്ത്രിക്കാത്ത കാലം. അത്തരം മൂല്യബോധങ്ങള്‍ ജീവിതത്തില്‍ ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നു. ജീവിതം വളരെ ലളിതമായി തോന്നുന്നു. സന്തോഷം അമൂല്യമാണ്. എണ്‍പതുകളിലെ എല്ലാ കുട്ടികളെയും ഞാന്‍ ചേര്‍ത്തു പിടിക്കുന്നു...'' .
https://www.facebook.com/Malayalivartha