പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നിക്ക് ജോനാസ്
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ പോപ് ഗായകന് നിക്ക് ജോനാസിന്റെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. അങ്ങനെ നിക് പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 'എനിക്കേറ്റവും പ്രിയപ്പെട്ട ചിരി' എന്ന കുറിപ്പോടെയാണ് പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രം നിക് പങ്കുവച്ചിരിക്കുന്നത്. ജോനാസ് സഹോദരന്മാരുടെ ഏറ്റവും പുതിയ ആല്‍ബമായ 'വാട്ട് എ മാന്‍ ഗോട്ട ഡൂ'വില്‍ നിന്നുള്ള ചിത്രമാണ് നിക് പങ്കുവച്ചിരിക്കുന്നത്.2018 നവംബര്‍ 30നാണ് രാജസ്ഥാനിലെ ജോധ്പൂരില്‍ വെച്ച് 37കാരിയായ പ്രിയങ്കയും 27കാരനായ നിക്കും വിവാഹിതരായത്.നിക്കിനും പ്രിയങ്കയ്ക്കുമൊപ്പം ജോജോനാസ്, കെവിന് ജോനാസ് എന്നിവരും അവരുടെ ഭാര്യമാരായ സോഫി ടര്‍ണറും, ഡാനിയല്‍ ജോനാസും ആല്‍ബത്തില്‍ എത്തുന്നുണ്ട്.സാമ്ബത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി സ്വിറ്റ്സര് ലാന്റിലാണ് പ്രിയങ്കയിപ്പോള്‍.
https://www.facebook.com/Malayalivartha