'താന്‍ ഒരു മുസ്ലിമും തന്റെ ഭാര്യ ഹിന്ദുവുമാണ്, പക്ഷേ തന്റെ മക്കള്‍ ഇന്ത്യക്കാരാണ്'... ഷാറൂഖാന്റെ പ്രസ്താവന ഇന്ത്യ മുഴുവന്‍ കേള്‍ക്കേണ്ടത്
സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന വാര്‍ത്തയാണ് ബോളിവുഡ് താരംകിംഗ് ഖാന് ഷാറൂഖാന്റെ പുതിയ പ്രസ്താവന. 'താന്‍ ഒരു മുസ്ലിമും തന്റെ ഭാര്യ ഹിന്ദുവുമാണ്, പക്ഷേ തന്റെ മക്കള്‍ ഇന്ത്യക്കാരാണ്' ഈ പ്രസ്താവനയാണ് ഇന്ത്യ മുഴുവന്‍ മുഖ്യധാരാമാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഷാരൂഖാന്റെ ഈ പ്രസ്താവന വളരെ പ്രസക്തമാണ്. മക്കളുടെ സ്കൂള്‍ പ്രവേശനത്തിന് അപേക്ഷ ഫോമില്‍ മതം രേഖപ്പെടുത്തുന്നതില്‍ ' ഇന്ത്യന്‍' എന്നാണ് രേഖപ്പെടുത്തിയത് എന്ന് ഷാറൂഖാന് വെളിപ്പെടുത്തുകയും ചെയ്തു. പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ ഷാരൂഖാന് തന്റെ കുടുംബത്തിലെ മത ചിന്തകളെക്കുറിച്ച് വാചാലനാവുകയായിരുന്നു. ചെറുപ്പത്തില്‍ മക്കള്‍ തങ്ങള്‍ ഏത് മതത്തില്‍ പെട്ടവരാണ് എന്ന് ചോദിക്കുമായിരുന്നു. എന്നും 'ഞങ്ങള്‍ക്ക് മതമില്ല ഉണ്ടാവുകയുമില്ല' ഷാരൂഖാന് വേദിയില്‍ തുറന്നുപറഞ്ഞു. മുന്‍പ് പല തവണയും മതത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ ഷാരൂഖ് ഖാനും കുടുംബവും നേരിട്ടിട്ടുള്ളതാണ്. മതത്തിന്റെ പേരില്‍ ഉള്ള വിഭജനവും അക്രമവും ഇന്നും സ്വതന്ത്ര ഇന്ത്യയില്‍ നടമാടുന്ന സാഹചര്യത്തില്‍ ഷാരൂഖ് ഖാനെ പോലുള്ള പ്രമുഖരുടെ ഇത്തരം മതേതര ചിന്തകളെയും പ്രസ്താവനയും ഏറെ പ്രോത്സാഹിപ്പിക്കേണ്ട തന്നെയാണ്. മതേതരം എന്ന വാക്കിന്റെ അര്‍ത്ഥം പോലും അറിയാത്ത പ്രവര്‍ത്തനവും ജീവിതരീതിയുമാണ് ഇന്ന് ഇന്ത്യയില്‍ പ്രാബല്യത്തില്‍ ഉള്ളത്. മതങ്ങള്‍ക്കും മതാധിപത്യങ്ങള്ക്കും എതിരായി തന്നെയാണ് ഷാറൂഖാന്റെ പുതിയ വെളിപ്പെടുത്തല്‍. മതം വെളിപ്പെടുത്തുന്നതിനു പകരം ഇന്ത്യക്കാര്‍ എന്ന് രേഖപ്പെടുത്താന്‍ ധൈര്യം കാണിച്ച ഷാരൂഖാന് വലിയ അഭിനന്ദനം അറിയിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ആധുനിക ഇന്ത്യയെ അതിന്റെ പൂര്‍ണതയിലേക്ക് എത്തിക്കാന്‍ ഷാരൂഖാനെപ്പോലുള്ളവരുടെ പ്രസ്താവനകള്‍ സാധാരണക്കാരിലേക്ക് പ്രാവര്‍ത്തികമായി എത്തേണ്ടതുണ്ട്. പരിപാടിയില്‍ വളരെ വികാരനിര്‍ഭരനായി ഷാരൂഖാന് ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ സദസ്സ് മുഴുവന്‍ കയ്യടികള്‍ നിറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha