ഇതുവരെ ആരും കാണാത്ത വസ്ത്രവുമായി ഗ്രാമി അവാര്‍ഡിൽ തിളങ്ങി പ്രിയങ്കാചോപ്രയും ഭര്‍ത്താവും; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...
ഗ്രാമി അവാര്‍ഡ്സ് 2020 ല്‍ ശ്രദ്ധാകേന്ദ്രമായി പ്രിയങ്ക ചോപ്ര. ഗ്രാമി 2020ന്റെ റെഡ് കാര്‍പെറ്റ് കൂടുതല്‍ മനോഹരമാക്കി പ്രിയങ്കയും ഭര്‍ത്താവ് നിക് ജൊനാസും. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ലോസ് ഏഞ്ചല്‍സിലെ സ്റ്റാപ്പിള്‍സ് സെന്ററില്‍ നടന്ന ഗ്രാമി അവാര്‍ഡില്‍ ഭര്‍ത്താവ് നിക്ക് ജോനാസിനൊപ്പം അവാര്‍ഡ് ഗാലയില്‍ എത്തിയ പ്രിയങ്ക ചോപ്രയിലായിരുന്നു എല്ലാ കണ്ണുകളും. റെഡ് കാര്‍പറ്റ് ചിത്രങ്ങള്‍ പ്രിയങ്ക തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. താരത്തിന്റെ ചൂണ്ടുവിരലില്‍ 24 എന്നെഴുതിയതിന്റെ ചിത്രങ്ങള്‍ ക്യാമറകള്‍ ഒപ്പിയെടുത്തു. ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ബാസ്ക്കറ്റ് ബോള്‍ ഇതിഹാസം കോബ് ബ്രയന്റിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് താരം അങ്ങനെ എഴുതിയത്. കോബ് ബ്രയന്റിന്റെ ജേഴ്സി നമ്ബര്‍ 24 ആയിരുന്നു.
https://www.facebook.com/Malayalivartha