പോപ്പ് ഗായകന് ജസ്റ്റിന് ബീബര്കെതിരെ ആരോപണവുമായി ഗായിക സെലീന
തന്റെ മുന്‍ കാമുകന് പോപ്പ് ഗായകന് ജസ്റ്റിന് ബീബറുമായുള്ള പ്രണയകാലത്ത് താന്‍ ചൂഷണം ചെയ്യപ്പെട്ടു എന്ന് ഗായിക സെലീന ഗോമസ് വെളിപ്പെടുത്തി. ഒരു ചാനല്‍ അഭിമുഖത്തിലാണ് സെലീന സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇരയാക്കപ്പെട്ടു എന്ന ചിന്തയേക്കാള്, താന്‍ അതില്‍ നിന്നും കരുത്ത് നേടി എന്ന് സെലീന പറയുന്നു. മുതിര്‍ന്നയൊരാള്‍ എന്ന നിലയില്‍ എനിക്കത് മനസ്സിലാക്കേണ്ടി വന്നു. എന്റെ തിരഞ്ഞെടുപ്പുകളെപ്പറ്റിയും എനിക്ക് ധാരണയുണ്ടാക്കേണ്ടതായി. ജീവിതകാലം മുഴുവനും ഇതേപ്പറ്റി ഓര്‍ത്ത് കൊണ്ടിരിക്കാതെ അതില്‍ നിന്നും കരുത്ത് നേടി എന്ന് ഞാന്‍ അഭിമാനത്തോടെ പറയും. സെലീന വ്യക്തമാക്കി. 'ലൂസ് യു ടു ലവ് മി' എന്ന സെലീനയുടെ ഗാനം ആ വേര്‍പിരിയലിന്റെ വേദനയെക്കുറിച്ചാണെന്ന് സെലീന വ്യക്തമാക്കുന്നു. 2018ലാണ് ഇരുവരും പിരിയുന്നത്.
https://www.facebook.com/Malayalivartha