നടന് ബാലു വര്‍ഗീസ് വിവാഹിതനായി
നടന് ബാലു വര്‍ഗീസ് വിവാഹിതനായി. നടിയും മോഡലുമായ എലീന കാതറാണ് വധു . ചേരാനല്ലൂര്‍ സെന്റ് ജെയിംസ് ചര്‍ച്ചില്‍ വെച്ചായിരുന്നു വിവാഹം നടന്നിരുന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. വെള്ള നിറത്തിലുളള ഗൗണ്‍ ധരിച്ച് സിമ്പിള്‍ ആന്റ് ക്യൂട്ട് ലുക്കിലാണ് എലീന എത്തിയത്. കോട്ടുമായിരുന്നു ബാലുവിന്റെ വേഷം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ബാലുവും എലീനയും വിവാഹിതരാകുന്നത്.ലാല്‍ ജോസം സംവിധാനം ചെയ്ത ചിത്രമായ ചാന്ദ് പൊട്ട് എന്ന ചിത്രത്തിലൂടെയാണ് ബാലു വര്‍ഗീസ് സിനിമയില്‍ എത്തുന്നത്. ഹണി ബീ, കിങ് ലയര്‍. വിജയ് സൂപ്പറാണ് പൗര്‍ണമി, മൈ നെയിം ഈസ് ടോണി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
https://www.facebook.com/Malayalivartha